Image

ഡല്‍ഹി സര്‍വകലാശാല പ്രവേശനത്തിനായി അപേക്ഷിച്ചത്‌ 3000 വിദേശ വിദ്യാര്‍ഥികള്‍

Published on 17 June, 2018
ഡല്‍ഹി സര്‍വകലാശാല പ്രവേശനത്തിനായി അപേക്ഷിച്ചത്‌ 3000 വിദേശ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനത്തിനായി അപേക്ഷിച്ചത്‌ 3000 വിദേശ വിദ്യാര്‍ഥികള്‍. 2017ല്‍ 2000 വിദേശ വിദ്യാര്‍ത്ഥികളാണ്‌ അപേക്ഷ നല്‍കിയിരുന്നത്‌. അഡ്‌മിഷന്‍ അപേക്ഷകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ്‌ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്‌. മുന്‍ വര്‍ഷത്തെ പതിവ്‌ പോലെ നേപ്പാള്‍(317), ടിബറ്റ്‌(316) എന്നിവിടങ്ങളില്‍നിന്നാണ്‌ കൂടുതല്‍ അപേക്ഷകര്‍ ലഭിച്ചിരിക്കുന്നത്‌. ഫോറിന്‍ സ്റ്റുഡന്റ്‌സ്‌ രജിസ്‌ട്രി ഓഫീസാണ്‌ ഇതു സംബന്ധിച്ച കണക്ക്‌ പുറത്തുവിട്ടത്‌.

ഇതില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്‌ നിര്‍ദേശിച്ചിരിക്കുന്നവര്‍ 1300 പേരും 1704 പേര്‍ സ്വയം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നവരുമാണ്‌. അഫ്‌ഗാനിസ്ഥാന്‍(111), യുഎസ്‌(48), ബംഗ്ലാദേശ്‌(45), എത്യോപ്യ(28), ബ്രിട്ടന്‍(16), ശ്രീലങ്ക(11) എന്നിങ്ങനെയാണ്‌ അപേക്ഷിച്ചിരിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ കണക്ക്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക