Image

കശ്‌മീരില്‍റമദാന്‍ മാസത്തില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ തുടരില്ലെന്ന്‌ ആഭ്യന്തരമന്ത്രി രാജനാഥ്‌

Published on 17 June, 2018
കശ്‌മീരില്‍റമദാന്‍ മാസത്തില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ തുടരില്ലെന്ന്‌ ആഭ്യന്തരമന്ത്രി രാജനാഥ്‌

കശ്‌മീരില്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. റമദാന്‍ മാസത്തില്‍ കശ്‌മീരില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ തുടരില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ വ്യക്തമാക്കി.

മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്നും രാജ്‌നാഥ്‌ സിംഗ്‌ ട്വിറ്ററിലൂടെ അറിയിച്ചു. വെടിനിര്‍ത്തല്‍ സമയത്ത്‌ പലതവണ സൈനികര്‍ക്ക്‌ നേരെ പ്രകോപനമുണ്ടായെന്നും രാജ്‌നാഥ്‌ അറിയിച്ചു. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും പുനഃരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.

എത്രയും പെട്ടെന്ന്‌ തീവ്രവാദം ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകും. അക്രമവും തീവ്രവാദവും ഇല്ലാത്ത കശ്‌മീര്‍ സൃഷ്ടിക്കാന്‍ ത്വരിത നടപടി സ്വീകരിക്കുമെന്നും രാജനാഥ്‌ സിങ്‌ പറഞ്ഞു.

കഴിഞ്ഞ മെയ്‌ 17നാണ്‌ കശ്‌മീരില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്‌. റമദാന്‍ മാസത്തെ മുന്‍നിര്‍ത്തി സമാധാനത്തിന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടിയായിരുന്നു വെടിനിര്‍ത്തലെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക