Image

ട്രെന്റണിലെ ആര്‍ട്ട് ഓള്‍ നൈറ്റ് കലാപരിപാടിയില്‍ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു

Published on 17 June, 2018
ട്രെന്റണിലെ ആര്‍ട്ട് ഓള്‍ നൈറ്റ് കലാപരിപാടിയില്‍ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക്  പരുക്കേറ്റു
ന്യു ജെഴ്‌സി: ട്രെന്റണിലെ ആര്‍ട്ട് ഓള്‍ നൈറ്റ് കലാപരിപാടിയില്‍ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു.
പുലര്‍ച്ചെ മൂന്നു മണിക്കയിരുന്നു സംഭവം. വെടിവയ്പിനു കാരണം വ്യക്തമല്ല. ആയിരത്തോളം പേരാണ് പരിപാടിക്കെത്തിയിരുന്നത്. 24 മണിക്കൂര്‍ തുടര്‍ച്ചയായ കലാപരിപാടി ഏതാനും വര്‍ഷമയി തുടര്ന്നു വരുന്നതാണ്.
അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഫാദേഴ്സ് ഡെയില്‍ നടന്ന സംഭവം കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ ആദ്യമാണ്.
സംഭവ സ്ഥലത്തു നിന്നും തോക്കുളും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട് . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക