Image

മാര്‍പാപ്പയുടെ സന്ദര്‍ശനം; സ്വിറ്റ്‌സര്‍ലന്‍ഡിലെ സഭയ്ക്ക് സാന്പത്തിക ബാധ്യത

Published on 17 June, 2018
മാര്‍പാപ്പയുടെ സന്ദര്‍ശനം; സ്വിറ്റ്‌സര്‍ലന്‍ഡിലെ സഭയ്ക്ക് സാന്പത്തിക ബാധ്യത

ജനീവ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, സാന്പത്തിക ബാധ്യതയില്‍ നട്ടം തിരിയുകയാണ് രാജ്യത്തെ കത്തോലിക്കാ സഭ.

ജൂണ്‍ 21 നാണ് മാര്‍പാപ്പയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനം. ജനീവയിലേക്കു നടത്തുന്ന സന്ദര്‍ശനത്തിന് 20 ലക്ഷം ഫ്രാങ്കാണ് ഇതുവരെ പ്രതീക്ഷിക്കുന്ന ബജറ്റ്. ലോസേന്‍, ജനീവ, ഫ്രീബര്‍ഗ് എന്നിവിടങ്ങളിലെ സഭയുടെ ആകെ വാര്‍ഷിക ബജറ്റിനു തുല്യമാണ് ഈ തുക. സുരക്ഷാ ചെലവുകള്‍ക്കു മാത്രം പത്തു ലക്ഷം ഫ്രാങ്ക് വരും. 

തയാറാക്കിയ ബജറ്റ് നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലെന്നും പ്രതീക്ഷിച്ചതിനെക്കാള്‍ തുക ഇതിനകം ചെലവായികഴിഞ്ഞെന്നും സഭാ വൃത്തങ്ങള്‍ പറയുന്നു. 15 പാരിഷുകള്‍ 1500 ഫ്രാങ്ക് വീതം സംഭാവന നല്‍കിയിരുന്നുവെങ്കിലും ഇതു മതിയാകാത്ത അവസ്ഥയാണുള്ളത്. ഇനിയും 15 ലക്ഷം ഫ്രാങ്ക് കൂടി വേണമെന്നാണ് കണക്കാക്കുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക