Image

പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കായി സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി രൂപീകരിച്ചു : മുഖ്യമന്ത്രി

Published on 18 June, 2018
പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കായി സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി രൂപീകരിച്ചു : മുഖ്യമന്ത്രി

തിരുവനന്തപുരം:ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശപ്രകാരം തിരികെ എത്തുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഡോ. ആസാദ്‌ മൂപ്പന്‍ ചെയര്‍മാനായി ഒരു സ്റ്റാന്റിംഗ്‌ കമ്മിറ്റിയ്‌ക്ക്‌ രൂപം നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചെറുകിട നിക്ഷേപം സമാഹരിച്ച്‌ പ്രവാസികള്‍ മടങ്ങിയെത്തുമ്‌ബോള്‍ തൊഴില്‍ സാധ്യത ഉറപ്പുവരുത്താന്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും കെ വി അബ്‌ദുള്‍ ഖാദര്‍ എംഎല്‍എയുടെ സബ്‌മിഷന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തിരികെ എത്തിയ പ്രവാസികള്‍ക്ക്‌ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച്‌ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‌ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രോജക്‌ട്‌സ്‌ ഫോര്‍ റിട്ടേണ്‍ ഇമിഗ്രന്റ്‌സ്‌ (ചഉജഞഋങ) എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌. പ്രവാസികള്‍ ചേര്‍ന്ന്‌ രൂപീകരിച്ച കമ്‌ബനി, ട്രസ്റ്റ്‌, സൊസൈറ്റി തുടങ്ങിയവയെയും ഈ പദ്ധതിയുടെ ആനുകൂല്യത്തിന്‌ പരിഗണിക്കുന്നതാണ്‌.

പരമാവധി 20 ലക്ഷം രൂപ അടങ്കല്‍ മൂലധന ചെലവു വരുന്ന പദ്ധതികള്‍ക്ക്‌ 15ശതമാനം മൂലധന സബ്‌സിഡിയും ആദ്യ നാല്‌ വര്‍ഷം 3 ശതമാനം പലിശ സബ്‌സിഡിയും നല്‍കി ബാങ്ക്‌ വായ്‌പ ലഭ്യമാക്കുന്നതാണ്‌ ഈ പദ്ധതി. ബാങ്കുകള്‍ക്ക്‌ പുറമെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോഓപ്പറേറ്റീവ്‌ സൊസൈറ്റി, കേരള സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ എന്നിവരുമായി ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്‌.

കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡില്‍ നിലവില്‍ അംഗത്വത്തിനുള്ള പ്രായപരിധി 60 വയസ്സാണ്‌. 60 വയസ്സ്‌ കഴിഞ്ഞവര്‍ക്ക്‌ അംഗത്വം നല്‍കി പെന്‍ഷന്‍ അനുവദിക്കണമെന്ന വ്യവസ്ഥയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ആക്‌ട്‌ ഭേദഗതി വരുത്തുന്ന വിഷയം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നു. മുഖ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക