Image

നായ്‌ക്കള്‍ ചാകുന്‌പോള്‍ മോദി പ്രതികരിക്കണോ: ഗൗരി ലങ്കേഷ്‌ വധത്തില്‍ പ്രമോദ്‌ മുത്തലിക്ക്‌

Published on 18 June, 2018
നായ്‌ക്കള്‍ ചാകുന്‌പോള്‍ മോദി പ്രതികരിക്കണോ: ഗൗരി ലങ്കേഷ്‌ വധത്തില്‍ പ്രമോദ്‌ മുത്തലിക്ക്‌

ബംഗളൂരു: സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ 'കര്‍ണാടകത്തില്‍ ഓരോ നായ ചാകുമ്‌ബോഴും പ്രധാനമന്ത്രി മോദി പ്രതികരിക്കണോ' എന്ന തരത്തിലുള്ള ശ്രീരാമസേന തലവന്‍ പ്രമോദ്‌ മുത്തലികിന്റെ പ്രസ്‌താവന വിവാദമാകുന്നു.
ബംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്‌ മുത്തലിക്‌ വിവാദ പ്രസ്‌താവന നടത്തിയത്‌.

''ഹിന്ദു സംഘടനകള്‍ ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ്‌ എല്ലാവരും പറയുന്നത്‌. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നത്‌ കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്‌. എന്നിട്ടും കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച്‌ ആരും ഒന്നും പറയുന്നില്ല. പകരം, എല്ലാവരും ചോദിക്കുന്നത്‌ പ്രധാനമന്ത്രി മോദി എന്തുകൊണ്ട്‌ മൗനംപാലിക്കുന്നു എന്നാണ്‌. മോദി എന്തിന്‌ പ്രതികരിക്കണം? കര്‍ണാടകത്തില്‍ ഓരോ നായ കൊല്ലപ്പെടുമ്‌ബോഴും മോദി പ്രതികരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്‌? '' അദ്ദേഹം ചോദിച്ചു.

എന്നാല്‍ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന്‌ പിന്നീട്‌ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക