Image

ആളൂര്‍ കളം വിട്ടു; പുതിയ രക്ഷകനുവേണ്ടി പള്‍സര്‍ സുനി കാത്തിരിക്കേണ്ടിവരും

Published on 18 June, 2018
ആളൂര്‍ കളം വിട്ടു; പുതിയ രക്ഷകനുവേണ്ടി പള്‍സര്‍ സുനി കാത്തിരിക്കേണ്ടിവരും
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു. കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപ് സുനില്‍കുമാറിനെ സ്വാധീനിക്കുന്നതായി ആരോപിച്ചാണ് ആളൂര്‍ വക്കാലത്ത് ഒഴിഞ്ഞത്.

അതേസമയം, സംഭവത്തില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കേസിലും അനുബന്ധ ഹര്‍ജികളിലും വിധിപറയുന്നത് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടാതി ഈ മാസം 27 ലേക്ക് മാറ്റി. അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും 27ന് പരിഗണിക്കും. 

കേസിലെ മുഴുവന്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും ഇതേ ദിവസം തന്നെ കോടതി പരിഗണിക്കും. അതേസമയം ഏതൊക്കെ തെളിവുകളാണ് വേണ്ടത് എന്ന് രേഖാമൂലം അറിയിക്കാന്‍ ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് പരിഗണിക്കുന്നതിന് വനിത ജഡ്ജി വേണം എന്ന നടിയുടെ ഹര്‍ജിയിലും കോടതി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടാതി ഈ മാസം 27ന് തന്നെ വിധിപറയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക