Image

മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

Published on 18 June, 2018
മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോെ്രെഡവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസില്‍ കണ്ണോത്ത് വലിയവളപ്പില്‍ വിജയകുമാറി (38)നെയാണ് ശിക്ഷിച്ചത്.  

2015 ജൂലായ് ഒന്‍പതിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഫഹദ് പഠിച്ചത്. സഹോദരി ഷഹലയ്ക്കും ഇതേ സ്‌കൂളില്‍ പഠിക്കുന്ന അബ്ദുള്‍ അനസിനുമൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു. സ്‌കൂളിനും വീടിനും മധ്യേയുള്ള ചാന്തന്‍മുള്ള് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കുട്ടികളുടെ അടുത്തേക്ക് വിജയകുമാര്‍ ചാടിവീഴുകയായിരുന്നു.  

അക്രമി ഫഹദിന്റെ കഴുത്തിന് പിന്‍ഭാഗത്ത് വെട്ടി. ഫഹദിന്റെ നിലവിളികേട്ട് എത്തിയ കുട്ടികളെ ഇയാള്‍ കത്തിവീശി ഓടിച്ചു. അതിനുശേഷം ഫഹദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക