Image

മെല്‍ബണില്‍ വിശുദ്ധവാരാഘോഷം

Published on 26 March, 2012
മെല്‍ബണില്‍ വിശുദ്ധവാരാഘോഷം
മെല്‍ബണ്‍: വിശുദ്ധ ദിവസങ്ങളായ ഓശാന ഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവ മെല്‍ബണില്‍ ആചരിക്കുന്നു. ഏപ്രില്‍ ഒന്ന് ഓശാന ഞായറാഴ്ച 4.30ന് കേയ്റ്റണിലും നാലിന് ഓക്പാര്‍ക്കിലും ഓശാന ശുശ്രൂഷകളും ദിവ്യബലിയും ഉണ്ടായിരിക്കും. അന്ന് ബോക്‌സ് ഹില്ലില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. 

ഏപ്രില്‍ അഞ്ചിന് ബോക്‌സ്ഹില്‍ പള്ളിയില്‍ വൈകുന്നേരം 7.30ന് പെസഹാ വ്യാഴം: വിശുദ്ധ കുര്‍ബാന, അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടക്കും. ഒന്‍പതിന് ഫാല്‍ക്കണര്‍ നോര്‍ത്തിലും പെസഹാ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ ആറിന് ദുഃഖവെള്ളിയാഴ്ച രാവിലെ പത്തിന് മലകയറ്റവും കുരിശിന്റെ വഴിയും ബബൂസ് മാര്‍ഷില്‍ നടക്കും. (Our lady of TaPinu Centre, Flanagans drive, Bachus Morth (Mel. Ref. 334J.9)

ഈസ്റ്ററിന്റെ ചടങ്ങുകള്‍ നാല് പള്ളികളില്‍ നടക്കും. ഏപ്രില്‍ ഏഴിന് (ശനി) വൈകുന്നേരം ഏഴിന് ബോക്‌സ് ഹില്‍, 10.30ന് ഡോവട്ടണ്‍, പത്തിന് ഓക്പാര്‍ക്ക്, 10.30ന് ഫ്രാക്സ്റ്റണ്‍ എന്നീ പള്ളികളില്‍ ഈസ്റ്റര്‍ കുര്‍ബാന നടക്കും. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക