Image

ക്‌ളൈമാക്‌സില്‍ ഗംഭീര ട്വിസ്റ്റുമായി അബ്രഹാമിന്റെ സന്തതികള്‍

Published on 18 June, 2018
ക്‌ളൈമാക്‌സില്‍ ഗംഭീര ട്വിസ്റ്റുമായി അബ്രഹാമിന്റെ സന്തതികള്‍
സമീപ കാലത്തായി മമ്മൂട്ടിയുടെ സിനിമകള്‍ തിയേറ്ററില്‍ അത്രയൊന്നും ചലനങ്ങളുണ്ടാക്കുന്നില്ല എന്നതു സത്യമാണ്. പക്ഷേ പ്രേക്ഷരുടെ ഒരു തള്ളിക്കയറ്റവും റെക്കോര്‍ഡ് കളക്ഷനും ഇല്ലെങ്കിലും അതെല്ലാം പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത ചിത്രങ്ങളാണ്. അങ്കിള്‍ എന്ന ചിത്രത്തിലും കാണാന്‍ കഴിയുന്നത് മമ്മൂട്ടി എന്ന മികച്ച നടനെ തന്നെയാണ്.

എന്നാല്‍ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം ഇതിനൊക്കെ വിരാമമിടുകയാണ്. തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ആ പഴയ പ്രതാപശൈലി അദ്ദേഹം വീണ്ടെടുത്തിരിക്കുന്നു. നഗരത്തില്‍ അതിക്രൂരമായ മൂന്നു കൊലപാതകങ്ങള്‍ നടക്കുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം. കൊല ചെയ്തത് ആരെന്നോ എന്തിനെന്നോ ആര്‍ക്കും അറിയില്ല. എന്നാല്‍ കൊല നടത്തിയ കൊലയാളി ഒരു തെളിവ് അവശേഷിപ്പിക്കുന്നു. പത്തു പേരെ താന്‍ കൊല്ലുമെന്നാണ് കൊലയാളി നല്‍കുന്ന സൂചന. ഒടുവില്‍ കേസ് അന്വേഷണത്തിന്റെ ചുമതല ഡെറിക് എബ്രഹാമിനു നല്‍കുന്നു. അതിസമര്‍ത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അയാള്‍. എത്ര കുഴപ്പം പിടിച്ച കേസാണെങ്കിലും അയാള്‍ അതീവ ബുദ്ധിയോടെ അത് തെളിയിച്ചിരിക്കും. ഡിപ്പാര്‍ട്ട്‌മെന്റില്‍ അയാള്‍ക്ക് അതു കൊണ്ടു തന്നെ വളരെ നല്ല പേരുമുണ്ട്. അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ ഡെറിക് കൊലയാളിയെ പിടികൂടുന്നു. പക്ഷേ അയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നതു കൊണ്ട് ഡെറികിന് നടപടികള്‍ നേരിടേണ്ടി വരികയാണ്. അതൊന്നും അയാളെ തളര്‍ത്തുന്നില്ല. ഒരിക്കല്‍ മാത്രമാണ് അയാള്‍ക്ക് തന്റെ കേസന്വേഷണത്തില്‍ ഒരു പിഴവ് സംഭവിക്കുന്നത്. അതാകട്ടെ സ്വന്തം അനുജനായ ഫിലിപ്പ് ഒരു കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട കേസിലും. കേസ് സത്യസന്ധമായ അന്വേഷിച്ച ഡെറിക്കിന് വളരെ വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അനുജന്‍ ഇരുമ്പഴിക്കുള്ളിലാകുന്നു. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത കഥയാരംഭിക്കുന്നത്. അതില്‍ തന്റെ അനുജനെ ഇരുമ്പഴിക്കുള്ളിലാക്കിയതിന്റെ പിന്നിലെ കാര്യങ്ങളാണ് ഡെറിക്കിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അതിന്റെ പിന്നാലെ യഥാര്‍ത്ഥ സത്യം തേടിയുള്ള അയാളുടെ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

സംവിധായകനായ ഷാജി പാടൂരും തിരക്കഥയും സംഭാഷണവമൊരുക്കിയ ഹനീഫ് അദേനിയുമാണ് അഭിനന്ദനം അര്‍ഹിക്കുന്ന ആദ്യത്തെ രണ്ടു പേര്‍. ചിത്രം ആരംഭിക്കുന്ന ആദ്യ സീന്‍ മുതല്‍ അവസാനം വരെ സ്‌കീനില്‍ നിന്നും കണ്ണെടുക്കാന്‍ പ്രേക്ഷകനെ അനുവദിക്കാതെയാണ് ഓരോ രംഗവും മുന്നോട്ടു കൊണ്ടു പോകുന്നത്. അതു പോലെ തന്നെ അടുത്ത രംഗം എന്തായിരിക്കുമെന്ന ഒരു സൂചനയും പ്രേക്ഷകന് നല്‍കുന്നുമില്ല. കഥാന്ത്യം വരുന്ന രണ്ട് ട്വിസ്റ്റുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഒരു ഹൊറര്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. എന്നാല്‍ വികാരതീവ്രമായ അനേകം മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ പഴകാല പ്രതാപത്തിന്റെ പ്രഭാവം മുഴുവന്‍ പുറത്തെടുക്കുന്ന താരരാജാവിനെയാണ് നമുക്ക് കാണാന്‍ കഴിയുക. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ താരപ്രഭാവം മുഴുവന്‍ അടങ്ങിയതാണ് ഈ ചിത്രത്തിലെ ഡെറിക് എബ്രഹാം എന്ന കഥാപാത്രം. പ്രത്യേകിച്ച് ദുരൂഹതുടെ, കൊലയുടെ ചുരുളഴിക്കുന്ന അവസരത്തില്‍ മമ്മൂട്ടി എന്ന നടന്റെ അഭിനയ വൈഭവം അതിന്റെ എല്ലാ ഗാംഭീര്യത്തോടും കൂടി പ്രകടമാകുന്ന അനേകം സന്ദര്‍ഭങ്ങള്‍ പ്രേക്ഷന്റെ മുന്നിലെത്തുന്നു. നീതിയും സത്യസന്ധതയും അണുവിട തെറ്റിക്കാതെ പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണെങ്കിലും സ്വന്തം അനുജന്റെ ജീവിതം രക്ഷിക്കാന്‍ വേണ്ടി ഒരു പ്രാവശ്യം വിട്ടുവീഴ്ച ചെയ്തുകൂടേയെന്ന് അയാളിലെ പച്ചയായ മനുഷ്യന്‍ തന്റെ സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നുണ്ട്. നിയമം നടപ്പാക്കുമ്പോള്‍ രക്തബന്ധങ്ങള്‍ക്കുണ്ടാകുന്ന ഉലച്ചിലില്‍ തകര്‍ന്നു പോകുന്ന സാധാരണ മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ അതിസൂക്ഷ്മമായ ഭാവങ്ങളോടെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ രണ്ടു ഘട്ടങ്ങളിലെ വേഷപ്പകര്‍ച്ച അദ്ദേഹം സ്വാഭാവികമായി തന്നെ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ആക്ഷന്‍ രംഗങ്ങളുടെ മനോഹാരിതയാണ് മറ്റൊന്ന്. കുറേ നാളുകള്‍ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു മാസ് ആക്ഷന്‍ സിനിമയെന്ന നിലയില്‍ അതിന്റെ എല്ലാവിധ ആവേശവും നിറച്ചിട്ടുണ്ട്. ഓരോ നിമിഷവും ത്രസിപ്പിക്കുന്ന രീതിയിലുള്ള അവതരണം. ചെറുപ്പക്കാരെ കടത്തി വെട്ടുന്ന തരത്തില്‍ മികച്ച മെയ് വഴക്കത്തോടെ തന്നെ മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. തിയേറ്ററില്‍ ഉയരുന്ന കൈയ്യടിയും ആര്‍പ്പുവിളികളും അതിന്റെ മികച്ച ഉദാഹരണങ്ങളാണ്. പ്രേക്ഷകന്റെ കൈയ്യടി നേടാന്‍ തക്കവിധത്തിലുളള പഞ്ച് ഡലോഗുകളും ധാരാളമുണ്ട്. സാങ്കേതികമായും ചിത്രം ഏറെ മുന്നിട്ടു നില്‍ക്കുന്നു.

ഫിലിപ്പ് എബ്രഹാമായി എത്തിയ ആന്‍സന്‍ പോള്‍ മികച്ച അഭിനയമാണ് പുറത്തെടുത്തത്. അതുപോലെ തന്നെ എസ്.പി ഷാഹുല്‍ ഹമീദായി വന്ന രണ്‍ജി പണിക്കര്‍, പോലീസ് ഉദ്യോഗസ്ഥരായി വന്ന സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കനിഹ, സീനു സോഹന്‍ ലാല്‍, സുദേവ് നായര്‍, കനിഹ, താരുഷി, യോഗ് ജെപി, സിജോയ് വര്‍ഗീസ്, ജനാര്‍ദനന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ആല്‍ബിയുടെ ഛായാഗ്രഹണവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവത്തിന് കൂടുതല്‍ മിഴിവ് പകരുന്നു. മഹേഷ് നാരായണന്റെ എഡിറ്റിങ്ങും മികച്ചതായി. ചുരുക്കത്തില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ മാസ് ആക്ഷന്‍ പടമാണ് അബ്രഹാമിന്റെ സന്തതികള്‍. സമീപകാലത്ത് റിലീസായതില്‍ ക്‌ളൈമാക്‌സ് രംഗത്ത് കൈയ്യടിക്കാന്‍ കഴിയുന്ന ഒരുഗ്രന്‍ ചിത്രം.
Join WhatsApp News
സരസമ്മ -born again Christian 2018-06-18 14:48:38
ജുയിഷ് ക്രിസ്ത്യന്‍സും ബ്രാമണ ക്രിസ്ത്യന്‍സും ഉടന്‍ വരും കമന്റ്റ് കോളം നിറക്കാന്‍.
അബ്രഹമിന്‍ മടിയില്‍ ഇരിക്കാന്‍ നോക്കി ഇരിക്കുന്ന സ്കൂള്‍ ബോര്‍ഡ്‌ മെമ്പര്‍, അവസ ക്രിസ്ത്യന്‍, ഒക്കെ ഉടന്‍ വാളും വടിയും ആയി വരും വിഡ്ഢിത്തരം വിളംബാന്‍.
ബ്രാമിന്‍ ക്രിസ്ത്യന്‍ 2018-06-18 15:29:26
എബ്രഹാംമിന്‍റെ മടിയില്‍ ദാസിമാരും വെപ്പാട്ടിമാരും അല്ലേ 
സാറായി പോലും വല്ലവന്‍റെ കിടപ്പറയില്‍ ആണ് 
പിന്നല്ലേ ഉള്ളു നുയോര്‍ക്ക് കാരന്‍ 
അതോ വെപ്പട്ടിമാരുടെ ഇടയില്‍ കയറി ഇരിക്കാന്‍ ആണോ വല്യപ്പന് പൂതി 
Logician 2018-06-19 09:20:01
ചില ക്രിസ്ത്യാനികള്‍ അവര്‍ ബ്രാമിന്‍സ്  എന്ന് വാദിക്കുന്നു 
നായര്‍ കുടുംബങ്ങളില്‍ കയറി വിത്ത് വിതരണം ചെയ്യുന്നത് ബ്രാമണരുടെ പതിവ് ആയിരുന്നു.
അപ്പോള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലും ബ്രാമണര്‍ വിത്ത് വിതച്ചു എന്ന് അനുമാനിക്കാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക