Image

കുടിയേറ്റ നിയന്ത്രണം: ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇളവ്

Published on 18 June, 2018
കുടിയേറ്റ നിയന്ത്രണം: ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇളവ്

ലണ്ടന്‍: കുടിയേറ്റ നിയണ്രത്തില്‍ ബ്രിട്ടന്‍ ഇളവു വരുത്തി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഇമിഗ്രേഷന്‍ ക്യാപ്പില്‍ നിന്നൊഴിവാക്കി ഹോം സെക്രട്ടറി സാജിദ് ജാവിദ് ആണ് പുതിയ ഉത്തരവിറക്കിയത്. 

ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ഉണ്ടായിരിക്കുന്ന ജീവനക്കാരുടെ കടുത്ത ക്ഷാമത്തിന് അറുതി വരുത്തുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് വിദഗ്ധരുടെ പക്ഷം. 

രാജ്യത്തു നിലനിന്നിരുന്ന ഇമിഗ്രേഷന്‍ ക്യാപ്പ് എന്‍എച്ച് എസ് പോലുള്ള ഇടങ്ങളില്‍ വിദേശികള്‍ക്ക് പരിധി നിശ്ചയിച്ചതോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് വലിയൊരു തിരിച്ചടിയായിരുന്നു. ഈ നിയമം പൊളിച്ചെഴുതിയതോടെ ബ്രിട്ടനിലെ ആരോഗ്യമേഖലയിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം വന്‍ തോതില്‍ വര്‍ധിക്കുമെന്നു കരുതുന്നു.

ബ്രക്‌സിന്റെ പിടിയില്‍ അമര്‍ന്നുപോയ ബ്രിട്ടനിലേയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റവും ഏറെക്കുറെ നിലച്ച മട്ടിലാണ്. പുതിയ തീരുമാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക