Image

വര്‍ഗീസ് ജോണും ബഷീര്‍ അന്പലായിലും പിഎംഎഫ് ഗ്ലോബല്‍ അസോസിയേറ്റഡ് കോഓര്‍ഡിനേറ്റര്‍മാര്‍

Published on 18 June, 2018
വര്‍ഗീസ് ജോണും ബഷീര്‍ അന്പലായിലും പിഎംഎഫ് ഗ്ലോബല്‍ അസോസിയേറ്റഡ് കോഓര്‍ഡിനേറ്റര്‍മാര്‍

വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അസോസിയേറ്റഡ് കോഓര്‍ഡിനേറ്റര്‍മാരായി യുകെയില്‍നിന്നുള്ള വര്‍ഗീസ് ജോണിനെയും (യൂറോപ്പ്  ഓസ്‌ട്രേലിയ), ബഹറിനില്‍നിന്നുള്ള ബഷീര്‍ അന്പലായിലേയും (ജിസിസിആഫ്രിക്ക) തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അറിയിച്ചു.

വോക്കിംഗ് നിവാസിയായ വര്‍ഗീസ്, ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ സ്ഥാപക പ്രസിഡന്റും ചേര്‍ത്തല സംഗമത്തിന്റെ ആദ്യ പ്രസിഡന്റും ദശവര്‍ഷം ആഘോഷിക്കുന്ന വോക്കിംഗ് മലയാളി അസോസിയേഷന്റെ പ്രഥമപ്രസിഡന്റും നിലവിലെ പ്രസിഡന്റും വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിനിധിയുമാണ്. 

ചേര്‍ത്തല സ്വദേശിയ വര്‍ഗീസ് ജോണ്‍, വിദ്യാലയ കാലഘട്ടത്തില്‍ ദീപിക ബാലജനസഖ്യ നേതൃത്വത്തിലൂടെ കടന്നുവന്ന വര്‍ഗീസ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയും ചേര്‍ത്തല എന്‍എസ്എസ് കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ വര്‍ഗീസിനെ തേടിയെത്തിയിട്ടുണ്ട്. 

ഭാര്യ: ലൗലി. മക്കള്‍: ആന്‍ തെരേസ്, ജേക്കബ് ജോണ്‍.

ബഹറിന്‍ നിവാസിയ ബഷീര്‍, ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനും പ്രവാസി രത്‌നം പുരസ്‌കാര ജേതാവുമാണ്. കെ.കരുണാകരന്‍ അനുസ്മരണ സമിതി ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍, ഒഐസിസി മെംബര്‍, ഫൗണ്ടര്‍ ആന്‍ഡ് ജനറല്‍ സെക്രട്ടറി ഓഫ് ബഹറിന്‍ മലയാളി ബിസിനസ് ഫോറം, പ്രസിഡന്റ് ഓഫ് മലയാളി കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹറിന്‍ ചാപ്റ്റര്‍, ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിആര്‍എഫ് കമ്യൂണിറ്റി സര്‍വീസ് മെംബര്‍, ദാരുശലേം ഓര്‍ഫനേജ് പേട്രണ്‍, കാസര്‍ഗോഡ് ദാരുശലേം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി, ബഹറിന്‍ വെളിയന്‍കോട് ഫ്രണ്ട്ഷിപ്പ് കമ്യൂണിറ്റി ഫൗണ്ടര്‍, ദോഹ എംഇഎസ് സ്‌കൂള്‍ മെംബര്‍, തൃശൂര്‍ ഐഇഎസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് എന്‍ജിനിയറിംഗ് കോളജ് മെംബര്‍, ജനപ്രിയ മലയാളം കമ്യൂണിക്കേഷന്‍സ് കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക