Image

ഒരു ജനാല വില്‍പനയ്ക്ക് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 June, 2018
ഒരു ജനാല വില്‍പനയ്ക്ക് (ഏബ്രഹാം തോമസ്)
ഇക്കഴിഞ്ഞ ദിവസം ഡാലസിലെ ലേക്ക് വുഡില്‍ പുരാതന വസ്തുക്കളുടെ സ്റ്റോറിലേയ്ക്ക് 78 കാരനായ ടൈലര്‍ നിവാസി ഫ്രെഡ് മക്ലെയിന്‍ കടന്നുചെന്നു. അയാളുടെ കൈവശം ഉണ്ടായിരുന്ന പത്തു പേജുകളുടെ സ്റ്റേപ്പിള്‍  ചെയ്ത പുസ്തകത്തില്‍ ഫോട്ടകളും കത്തുകളും രേഖകളുമുണ്ടായിരുന്നു. ഇവ അയാള്‍ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരു പഴയ ജനാലയെ സംബന്ധിക്കുന്നതായിരുന്നു. ഇത് ചരിത്രവുമായി, കൃത്യമായി പറഞ്ഞാല്‍ 1963 നവംബര്‍ 22ന് നടന്ന ദുരന്തസംഭവമായി ബന്ധമുള്ള ഒരു പുരാവസ്തുവാണ്, മക്ലെയിന്‍ പറഞ്ഞു. പുസ്തകത്തിന്റെ കവറില്‍ ദ വിന്‍ഡോ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു.
ജനാല എന്നാല്‍ ഈ ജനാലയിലൂടെയാണ് ലീ ഹാര്‍വി ഓസ് വാള്‍ഡ് വെടിവച്ച് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ കൊലപ്പെടുത്തിയത് എന്നാണ് അവകാശപ്പെട്ടത്. 

കെന്നഡിയുടെ മോട്ടര്‍കേഡ് ഡാലസ് ഡൗണ്‍ടൗണിലെ എല്ംസ്റ്റീറ്റിലൂടെ നീങ്ങുമ്പോഴാണ് ഓള്‍ഡ് റിക്കാര്‍ഡ്‌സ് ബില്‍ഡിംഗിന്റെ ആറാമത്തെ നിലയിലെ ജനാലയില്‍ നിന്ന് തോക്ക് കടത്തി വെടി ഉതിര്‍ത്തത്. സൈനപേഴ്‌സ് പെര്‍ച്ച് എന്നറിയപ്പെടുന്ന ജനാല ടെക്‌സ സ്‌ക്കൂള്‍ ബുക്ക് ഡിപ്പോസിറ്റി എന്നും അറിയപ്പെടുന്ന കെട്ടിടത്തില്‍ നിന്ന് കൊലപാതകം നടന്ന് അധികം താമസിയാതെ മാറ്റിയിരുന്നു.

കുറെയധികം വര്‍ഷങ്ങളായി രണ്ട്‌പേര്‍ അവരുടെ കയ്യിലാണ് ഈ ജനാല എന്ന് അവകാശപ്പെട്ടിരുന്നു. അപൂര്‍വ്വ വസ്തുക്കള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ക്യൂറിയോസിറ്റീസിന്റെ ഉടമ ജേസണ്‍ കോഹനെയാണ് മക്ലെയിന്‍ സമീപിച്ചത്. 1990 കളില്‍ ഡാലസിലെ സിക്‌സ്ത് ഫ്‌ളോര്‍ മ്യൂസിയത്തില്‍ സ്‌നൈപേഴ്‌സ് പെര്‍ച്ചിലെ യഥാര്‍ത്ഥ ജനാല എന്ന പേരില്‍ ഒരു ജനാല പ്രദര്‍ശിപ്പിച്ചിരുന്നു. പത്ത് ലക്ഷം സന്ദര്‍ശകരെങ്കിലും ഇത് കണ്ടിട്ടുണ്ടാവണം എന്ന് കരുതുന്നു.

1997ല്‍ ഡാലസിലെ ഒരു ദിനപ്പത്രത്തില്‍ രണ്ട് പേര്‍ ഈ പെര്‍ച്ച് കൈവശം ഉണ്ട് എന്ന് തര്‍ക്കിക്കുന്നതായി വാര്‍ത്തവന്നു. ഒരാള്‍ പ്രമുഖ ഡാലസുകാരന്‍ കാരുത്ത് ബൈര്‍ഡ് ആയിരുന്നു. ഒരാള്‍ പ്രമുഖ ഡാലസുകാരന്‍ കാരുത്ത് ബൈര്‍ഡ് ആയിരുന്നു. ഇയാളുടെ പിതാവ് കേണല്‍ ഡി.ഹരോള്‍ഡ് ബൈര്‍ഡായിരുന്നു കൊലപാതകം നടക്കുമ്പോള്‍ ഡെപ്പോസിറ്ററിയുടെ ഉടമസ്ഥന്‍. രണ്ടാമന്‍ നാഷ് വില്‍ ടെന്നിസിയില്‍ നിന്നുള്ള ഓബ്രി മേഹ്യൂ ആയിരുന്നു. ഇയാള്‍ കണ്‍ട്രി സിംഗര്‍ ജോണിയുടെ മാനേജരായിരുന്നു.
ഇവര്‍ രണ്ട് പേരില്‍ ആരുടെ കയ്യില്‍ വേണമെങ്കിലും ജനാല ഉണ്ടാവാമെന്നായിരുന്നു പൊതുവില്‍ കരുതിയിരുന്നത്. മേഹ്യൂ തന്റെ കയ്യിലാണ് ജനാല എന്ന് അവകാശപ്പെട്ടപ്പോള്‍  ബൈര്‍ഡ് അയാള്‍ക്കെതിരെ കേസ് നല്‍കി. മേഹ്യൂ അവകാശപ്പെട്ടത് ഇപ്പോള്‍ ഡാലസില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ജനാല കെട്ടിടത്തിന്റെ മറ്റേതോ ഭാഗത്ത് ഉണ്ടായിരുന്ന ജനാല ആണെന്നാണ്. ഇത് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ വിവാദമായി.

മേഹ്യൂരേഖകള്‍ സമര്‍പ്പിക്കുകയോ ജനാല കാണാന്‍ ആരെയും അനുവദിക്കുകയോ ചെയ്തില്ല. 'നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ട. എനിക്കൊന്നുമില്ല '  എന്നാണ് അയാള്‍ കാണാന്‍ ആവശ്യപ്പെട്ടവരോട് പ്രതികരിച്ച രണ്ട് പേര്‍ക്കൊപ്പവും 'വിദഗ്ധര്‍' ഉണ്ടായിരുന്നു. അപരന്റെ വാദം വ്യാജമാണെന്ന് തെളിയിക്കുവാന്‍ രണ്ട് പേരും തയ്യാറായി നിന്നു.
മേഹ്യൂ 2009 മാര്‍ച്ചില്‍ 81-ാം വയസിലും ബൈര്‍ഡ് 69-ാം വയസില്‍ 2010 ഡിസംബറിലും മരിച്ചു. ഫെബ്രുവരി 17, 2010 ല്‍ കേസ് അവസാനിച്ചത് ജഡ്ജ് ജിന സ്ലോട്ടറിന്റെ വിധിയോടെയാണ്. മുമ്പ് ടെക്‌സസ് സ്‌ക്കൂള്‍ ഡെപ്പോസിറ്ററി ആയിരുന്ന കെട്ടിടത്തിലെ ജനാലയില്‍ നിന്ന് ലീഹാര്‍വി ഓസ് വാള്‍ഡ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയിലെ  വിധിച്ചു എന്നാരോപിക്കപ്പെടുന്ന ജനാലയുടെ ഉടമസ്ഥന്‍ മേഹ്യൂ അല്ല എന്നായിരുന്നു വിധി. ഈ വിധി അര്‍ത്ഥമാക്കിയത് മേഹ്യൂ പെര്‍ച്ച് തന്റെ പുത്രന്മാരില്‍ ഒരാള്‍ക്ക് നല്‍കി എന്നാണെന്ന് ഡാലസ് അറ്റേണിപോള്‍ ഫോര്‍ട്ട് പറഞ്ഞു.

ഫ്രെഡ് മാക്ലെയിന്‍ കാരുത്ത് ബൈര്‍ഡിന്റെ പങ്കാളിയായിരുന്നു 1970കളില്‍. വന്‍ നഗരത്തിലെ കാരുത്ത് സി.ബൈര്‍ഡ് വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ ട്രസ്റ്റിയാണ്. ഫൗണ്ടേഷന്റെ ഫണ്ടുകള്‍ തീരാറായപ്പോള്‍ ധനസമ്പാദത്തിന് നാല വില്‍ക്കാന്‍ ആലോചിച്ചതാണെന്ന് മക്ലെയിന്‍ പറയുന്നു. എന്തു തുക നല്‍കിയാല്‍ ഇയാള്‍ ജനാല വില്‍ക്കും? അയാള്‍ ആവശ്യപ്പെട്ടത് 2,50,000 ഡോളറായിരുന്നു എന്ന് കോഹന്‍ പറയുന്നു.
ഒരിക്കല്‍ ഈ ജനാല ഇബേയിലൂടെ 3 മില്യന്‍ ഡോളറിന് വിറ്റതാണ്. പക്ഷെ വാങ്ങിയ ആള്‍ തുക നല്‍കിയില്ല. വില്പന നടന്നില്ല. വീണ്ടും ജനാല വില്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവും. പക്ഷെ ഇതാണോ 'യഥാര്‍ത്ഥ,' ജനാല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. കെന്നഡി മരണവുമായി ബന്ധപ്പെട്ട ഓരോ സാധനങ്ങളും വലിയ വിലയ്ക്കാണ് ശേഖരണത്തില്‍ താല്‍പര്യം ഉള്ളവര്‍ വാങ്ങുന്നത്.

ഒരു ജനാല വില്‍പനയ്ക്ക് (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക