Image

ഉത്തര്‍ പ്രദേശില്‍ ഹോട്ടലുകള്‍ക്ക്‌ തീപിടിച്ചു നാലുപേര്‍ മരിച്ചു

Published on 19 June, 2018
ഉത്തര്‍ പ്രദേശില്‍ ഹോട്ടലുകള്‍ക്ക്‌ തീപിടിച്ചു നാലുപേര്‍ മരിച്ചു


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചാര്‍ബാഗില്‍ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന രണ്ടു ഹോട്ടലുകളിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അപകടം.

എസ്‌ എസ്‌ ജെ ഇന്റര്‍നാഷണല്‍ ബാര്‍ ആന്‍ഡ്‌ ഹോട്ടല്‍, വിരാട്‌ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ എന്നിവയ്‌ക്കാണ്‌ തീപിടിച്ചത്‌. എസ്‌ എസ്‌ ജെ ഇന്റര്‍നാഷണല്‍ ബാര്‍ ആന്‍ഡ്‌ ഹോട്ടലിന്റെ ബേസ്‌മെന്റിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലമാണ്‌ തീപിടിത്തമുണ്ടായത്‌. തുടര്‍ന്ന്‌ ഇത്‌ മുകള്‍നിലകളിലേക്കും അടുത്തു സ്ഥിതി ചെയ്യുന്ന വിരാട്‌ ഇന്റര്‍നാഷണല്‍ ഹോട്ടലിലേക്കും പടരുകയുമായിരുന്നു.

തീയണയ്‌ക്കാന്‍ ആവശ്യമായ മതിയായ സൗകര്യം ഇരുഹോട്ടലുകളിലുമുണ്ടായിരുന്നില്ലെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആറുമണിയോടെയാണ്‌ അഗ്‌നിരക്ഷാ സേനയ്‌ക്ക്‌ അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്‌. രണ്ടുമണിക്കൂര്‍ കൊണ്ടാണ്‌ അഗ്‌നിരക്ഷാ സേന തീയണച്ചത്‌.

അഞ്ചുപേര്‍ മരിക്കുകയും അമ്‌ബതോളം പേരെ കെട്ടിടങ്ങളില്‍നിന്ന്‌ രക്ഷപ്പെടുത്തുകയും ചെയ്‌തു. തീപിടിക്കാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക