Image

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന്‌ അദ്വാനിയുടെ മുന്‍ സഹായി

Published on 19 June, 2018
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന്‌ അദ്വാനിയുടെ മുന്‍ സഹായി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന്‌ എല്‍ കെ അദ്വാനിയുടെ മുന്‍ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി. കശ്‌മീര്‍ വിഷയം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളയാളാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നും അതിനാല്‍ രാഹുലിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നും കുല്‍ക്കര്‍ണി പറഞ്ഞു. മുംബൈയില്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാരനും ആദര്‍ശവാനുമാണ്‌ രാഹുല്‍ ഗാന്ധി. സഹാനുഭൂതിയുള്ള മനുഷ്യനാണദ്ദേഹം. ഈ അടുത്ത കാലത്ത്‌ ഒരു രാഷ്ട്രീയ നേതാവും സ്‌നേഹത്തിന്റെ കരുണയുടെ സഹാനുഭൂതിയുടെ ഭാഷയില്‍ സംസാരിച്ചിട്ടില്ല. നല്ലൊരു ഹൃദയമുള്ള നേതാവാണ്‌ രാഹുലെന്നും കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക