Image

കേരളം എന്തഭിമാനിക്കുവാന്‍? (ബി ജോണ്‍ കുന്തറ)

Published on 19 June, 2018
കേരളം എന്തഭിമാനിക്കുവാന്‍? (ബി ജോണ്‍ കുന്തറ)
ഒരു ചിന്തകന്‍ പറഞ്ഞിരുന്നു "ഒരു രാഷ്ട്രത്തിന്റെ മഹത്വം അളക്കേണ്ടത് ആ രാജ്യത്ത് എത്ര ശക്തന്മാര്‍ ഉണ്ട് എന്ന കണക്കിലല്ല പിന്നെയോ അശക്തരുടെ ജീവിതമെങ്ങിനെ എന്നതിനെ ആശ്രയിച്ചുവേണം"

ജനിച്ചു വളര്‍ന്ന നാടിനെപ്പറ്റി ഇതുപോലൊരു വീക്ഷണം നടത്തേണ്ടിവരുന്നതില്‍ വളരെ സങ്കടപ്പെടുന്നു. കേരളത്തില്‍ അധികാര വര്‍ഗത്തിനും പണക്കാര്‍ക്കും

അഹങ്കാരമുണ്ട് ദുരഭിമാനമുണ്ട് കാരണം ഇവര്‍ക്ക് ദാസ്യപണി എടുക്കുന്നതിനും ഇവരുടെ എല്ലാ ചൂഷണങ്ങളും ദുര്‍വ്വിനിയോഗവും സഹിച്ചു കാല്‍ക്കീഴില്‍ കിടക്കുന്നതിന് പാവപ്പെട്ടവനുണ്ടല്ലോ.

പാവപ്പെട്ടവനോ എന്തഭിമാനിക്കാന്‍? എല്ലാ ദുരന്തങ്ങളുടേയും മുന്‍നിരയിലാണിവര്‍ . മേലുദ്യോഗസ്ഥരുടെ അധിക്ഷേപം, കടല്‍ ഷോഭം വന്നാല്‍, ഉരുളു പൊട്ടിയാല്‍, പകര്‍ച്ച വ്യാധികള്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ അപായം നേരിടുന്നത് ഇവരുടെ മധ്യത്തില്‍. ഭരണകൂടം, എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോള്‍ മുതലക്കണ്ണീരുമൊഴുക്കി ഓടിയെത്തും കുറച്ചു പണം വാരി വിതറും എല്ലാത്തിനും പരിഹാരമായി.

ഈയടുത്ത നാളുകളില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ ധാസ്യപ്പണി എന്ന വാര്‍ത്ത . ഇതിപ്പോള്‍ പുറത്തുവന്നതിന്റ്‌റെ ഒരുകാരണം ഉന്നത പോലീസുദ്യോഗസ്ഥന്റെ മകള്‍ ഒരു പോലീസ് െ്രെഡവറെ മൊബൈല്‍ ഫോണ്‍ കൊണ്ടു മര്‍ദിച്ചു അയാള്‍ക്ക് വൈദ്യ പരിരഷ വേണ്ടിവന്നു മര്‍ദിതനായ ഉദ്യോഗസ്ഥന്റെ കുടുബം ധൈര്യ സമേതം മുഖ്യ മന്ധ്രിക്കു പരാതി നല്‍കി ആസാഹചര്യത്തില്‍ ഇതൊരു ചര്‍ച്ചാ വിഷയമാറി മാറിയിരിക്കുന്നു.

ഇതുപോലുള്ള ഹീനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ എല്ലാ അധികാര മേഖലകളിലും കാലാ കാലങ്ങളായി നടക്കുന്നു എന്നതാണ് പരമാര്‍ത്ഥം. ആരും ആര്‍ക്കുമെതിരായി ഒരു നടപടികളും ഉണ്ടാകുമെന്ന് പ്രതീക്ഷക്കേണ്ട കാരണം വേലി തന്നെ വിളവുതിന്നുന്ന രീതിയാണ് ഈനാട്ടിലുള്ളത്. ഐ എ സ് , ഐ പി സ് ഉദ്യോഗസ്ഥരാണ് ഈമാതിരി ദാരുണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്, നടത്തുന്നത്.

പുറത്തുവരുന്ന വാര്‍ത്തകളില്‍ കാണുന്നത്, ഉന്നതദ്യോഗസ്ഥര്‍ക്ക് വാഹന െ്രെഡവര്‍, സുരെഷാ എന്നീ രീതികളിലാണ് ഈ പൊലീസുകാരെ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ യജമാനന്മാര്‍ ചെയ്യിക്കുന്ന പണികളോ പട്ടിയെ കുളിപ്പിക്കുക അടുക്കളയില്‍ പാത്രംകഴുകുക, ഭാര്യയേയും മക്കളേയും ഷോപ്പിംഗിനു കൊണ്ടുപോകുക ഇവ ഏതാനും ജോലികള്‍. ചോദ്യം ചെയ്താല്‍ എന്തെങ്കിലുമൊക്കെ കാരങ്ങളുണ്ടാക്കി സ്ഥലംമാറ്റമെന്ന ശിക്ഷ അഥവാ ഉദ്യോഗക്കയറ്റത്തിനുള്ള തടസം ഇതുപോലുള്ള ഭയത്താല്‍ എല്ലാവരും ഈ ക്രൂരതകള്‍ സഹിച്ചു ജോലിചെയ്യുന്നു.

മനുഷ്യന് യാതൊരു വിലയുമില്ലാത്ത ഒരു രാജ്യമായി മാറിയിരിക്കുന്നു ഇന്ത്യ. ആദര്‍ശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നാം മുന്നിലുണ്ട് എന്നാല്‍ പ്രവര്‍ത്തിയില്‍ ഏറ്റവും പുറകിലും. പണവും അധികാരവും ഉണ്ടെങ്കില്‍ എന്തും കാണിക്കാം എന്ന അഹന്തയാണ് ഇവിടെ പലരേയും നയിക്കുന്നത്. എല്ലാവരും പള്ളിയില്‍ പോകും പൂജകളും വഴിപാടുകളും നടത്തും എന്നാല്‍ സഹജീവികളെക്കൊണ്ട് അടിമപ്പണികള്‍ എടുപ്പിക്കുന്നതിന് ഇവര്‍ക്കാര്‍ക്കും ഒരു മനഃസാക്ഷിക്കുത്തുമില്ല.

ഭരണകൂടങ്ങള്‍ മാറി മാറിവരും എല്ലാവരും പാവങ്ങളുടെ ഉന്നമനം പ്രസംഗിക്കും. അനേകം കോടി രൂപ ദരിദ്രരുടെ ദുരിതാശ്വാസങ്ങള്‍ക്കായി ചിലവഴിക്കുന്നു എന്നും കേള്‍ക്കാം. എന്നാല്‍ ത്തന്നെയും മാധ്യമങ്ങളില്‍ വരുന്ന പലേ വാര്‍ത്തകളും പാവപ്പെട്ടവര്‍ താമസിക്കുന്നിടങ്ങളില്‍ കുടിവെള്ളമില്ല റോഡില്ല ശക്തമായ മഴയില്‍ വീടുകള്‍ വെള്ളത്തില്‍, അടിവാരങ്ങളില്‍ താമസിക്കുന്നവര്‍ ഉരുള്‍ പൊട്ടി കുടുംബാങ്ങങ്ങള്‍ മുഴുവന്‍ മണ്ണിനടിയിലാകുന്നു.

കൂട്ടികളെ സ്കൂളുകളില്‍ എന്ററെന്‍സ് പരീക്ഷ ജയിപ്പിക്കുവാന്‍ മാത്രം പഠിപ്പിച്ചാല്‍ പോരാ കുറെ മനുഷ്വത്വവും സഹജീവികളോടുള്ള പെരുമാറ്റരീതികളും പാഠ്യ വിഷയങ്ങളാകണം .

ഒരു സമഗ്രമായ അഴിച്ചുപണി കേരളജനതയുടെ ജീവിതരീതികള്‍ക്കു വരേണ്ടിയിരിക്കുന്നു. ഒന്നാമത് മനുഷ്യസ്‌നേഹം പരസ്പര ബഹുമാനം . തന്റെ സഹവാസികള്‍ക്കും തനിക്കുള്ള അവകാശങ്ങളുണ്ടെന്ന് മനസ്സിലാക്കുക. എവിടെയും എങ്ങിനെയെങ്കിലും കുറച്ചു പണമുണ്ടാക്കണമെന്ന ആവേശം ഉപേക്ഷിക്കുക. തന്റെ വീടും ഭാര്യയും കുട്ടികളും ലോകം അതുമാത്രം. കണ്ണു തുറക്കൂ നാലു മതില്‍ക്കെട്ടിനു പുറത്തും ജീവിതം മുന്നോട്ടു പോകുന്നു ആ സത്യം വളര്‍ന്നുവരുന്ന തലമുറക്ക് പറഞ്ഞുകൊടുക്കുക.
Join WhatsApp News
കൂതറ യോഹന്നാൻ 2018-06-19 20:59:38
 നമ്മുടെ ട്രംപിനെ കുറിച്ചെന്തെങ്കിലും എഴുതി വീട് ചേട്ടാ . എങ്കിലേ ഒരു രസമുള്ളൂ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക