ഒമ്പതാം നാള് ലഫ്. ഗവര്‍ണര്‍ കണ്ണ് തുറന്നു; അരവിന്ദ് കേജ്രിവാള് സമരം അവസാനിപ്പിച്ചു
Published on 19 June, 2018
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരത്തിന്റെ ഒമ്പതാം ദിനത്തിലാണ് സമരത്തിന് അവസാനാമായത്. ലഫ്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിലായിരുന്നു കേജരിവാളും മറ്റ് മന്ത്രിമാരും സമരം നടത്തിവന്നിരുന്നത്. സ്വന്തം ഔദ്യോഗിക വസതിക്കകത്ത് സമരം നടന്നിട്ടും ഗവര്‍ണര്‍ സമരത്തിന് നേരെ കണ്ണടക്കുകയായിരുന്നു ഇത്രയും നാള്. അവസാനം, സമരത്തിന്റെ ഒമ്പതാം ദിനത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടത്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി 'അ?ടിയന്തര' കൂടിക്കാഴ്ച നടത്താന്‍ ലഫ്.ഗവര്‍ണര്‍ കേജരിവാളിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. കേജരിവാളിനൊപ്പം നിരാഹാര സമരം നടത്തിയിരുന്ന സത്യേന്ദ്ര ജയിനിനെയും മനീഷ് സിസോദിയയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കേജരിവാളും മന്ത്രി ഗോപാല്‍ റായിയും മാത്രമാണ് സമരം ഇന്ന് തുടര്‍ന്നിരുന്നത്. ഇവര്‍ രണ്ട് പേരും നിരാഹാര സമരത്തില്‍ അല്ലായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല