Image

ചര്‍ച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍; അരവിന്ദ്‌ കേജ്രിവാള്‍ സമരം അവസാനിപ്പിച്ചു

Published on 19 June, 2018
ചര്‍ച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍; അരവിന്ദ്‌ കേജ്രിവാള്‍ സമരം അവസാനിപ്പിച്ചു


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ ഒമ്‌ബത്‌ ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. നിസഹകരണം തുടരുന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്ന ലെഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ നിര്‍ദ്ദേശം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ സമരം അവസാനിപ്പിച്ചത്‌.

ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ചര്‍ച്ച നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കേജ്രിവാളിന്‌ കത്തയച്ചിരുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ട സ്ഥിതിക്ക്‌ ഇനി സമരവുമായി മുന്നോട്ട്‌ പോകേണ്ടതില്ലെന്ന്‌ ആം ആദ്‌മി നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഗവര്‍ണറുടെ നിര്‍ദ്ദേശം പുറത്ത്‌ വന്നതിന്‌ പിന്നാലെ ഡല്‍ഹി പരിസ്ഥിതി മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന്‌ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്‌ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌.

ഡല്‍ഹിയിലെ ജനങ്ങളുടെ താത്‌പര്യം മാനിച്ച്‌ തങ്ങളുടെ ജോലികളിലേക്ക്‌ മടങ്ങാന്‍ ഉദ്യോഗസ്ഥരോട്‌ ലെഫ്‌.ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്‌. എന്നാല്‍ ഉദ്യോഗസ്ഥരുമായുള്ള തുടര്‍ ചര്‍ച്ചകള്‍ തന്റെ വസതിയില്‍ നടത്തേണ്ടെന്നും അത്‌ സെക്രട്ടേറിയറ്റിനുള്ളില്‍ വച്ച്‌ മതിയെന്നുമാണ്‌ ലെഫ്‌.ഗവര്‍ണറുടെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കേജ്രിവാളും സംഘവും ഉടന്‍ തന്നെ ഗവര്‍ണറുടെ വസതി വിട്ട്‌ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്‌.


സ്വന്തം ഔദ്യോ?ഗിക വസതിക്കകത്ത്‌ സമരം നടന്നിട്ടും ഗവര്‍ണര്‍ സമരത്തിന്‌ നേരെ കണ്ണടക്കുകയായിരുന്നു ഇത്രയും നാള്‍. അവസാനം, സമരത്തിന്റെ ഒമ്‌ബതാം ദിനത്തിലാണ്‌ ഗവര്‍ണര്‍ ഇടപെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക