Image

കശ്‌മീരില്‍ രാഷ്ട്രപതി ഭരണത്തിന്‌ സാധ്യത

Published on 19 June, 2018
കശ്‌മീരില്‍ രാഷ്ട്രപതി ഭരണത്തിന്‌ സാധ്യത

ന്യൂഡല്‍ഹി: ജമ്മുകശ്‌മീരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറി. സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറല്ലെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്യമായി വ്യക്തമാക്കിയോടെയാണ്‌ രാഷ്‌ട്രപതി ഭരണത്തിന്‌ സാധ്യതയേറിയത്‌. സഖ്യത്തില്‍ ഏര്‍പ്പെടാനോ സര്‍ക്കാര്‍ രൂപീകരിക്കാനോ ഉള്ള ചര്‍ച്ചകള്‍ക്ക്‌ പോലും തയ്യാറല്ലെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു.

രാഷ്‌ട്രപതി ഭരണം വരികയാണെങ്കില്‍ സൈന്യത്തിന്‌ താഴ്വരയില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. ഇതോടെ ഭീകര വിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തമാകുകയും ചെയ്യും. സര്‍ക്കാര്‍ രാജിവെച്ചതോടെ ഗവര്‍ണ്ണര്‍ ആണ്‌ ഇനി തീരുമാനം എടുക്കേണ്ടത്‌. നിലവിലെ സാഹചര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിന്‌ പകരം രാഷ്ട്രപതി ഭരണം എന്ന മാര്‍ഗമാകും ഗവര്‍ണര്‍ തെരഞ്ഞെടുക്കുക. റംസാന്‍ മാസത്തില്‍ താഴ്വരയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭീകരര്‍ പുണ്യമാസമെന്ന്‌ പോലും നോക്കാതെ സാധാരണക്കാരെ പോലും വേട്ടയാടിയിരുന്നു. ഇതോടെ വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാവുകയായിരുന്നു.

വെടി നിര്‍ത്തല്‍ പിന്‍വലിച്ച്‌ സൈന്യത്തിന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയിലും മെഹബൂബ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഭീകരര്‍ സൈനികരെ തട്ടിക്കൊണ്ടുപോകുകയും പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്‌തു. കശ്‌മീരിലെ ഭീകര വിരുദ്ധ പോരാട്ട്‌ത്തിന്‌ കേന്ദ്രസര്‍ക്കാരും സൈന്യവും കൈ കൊള്ളുന്ന നടപടികള്‍ പിഡിപി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാണ്‌ കേന്ദ്രം ആരോപിക്കുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക