Image

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍

Published on 19 June, 2018
ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍
വിമാനം പുറപ്പെടുന്ന സമയത്ത് എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് കരുതി വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം അയച്ച യാത്രക്കാരന്‍ പിടിയിലായി. നൃത്ത സംവിധായകനായ മോഹിത് കുമാര്‍ തങ്കാണ് അറസ്റ്റിലായത്. ജയ്പൂരില്‍ നിന്ന് മുംബയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലാണ് ഇയാള്‍ ബോംബ് വച്ചെന്ന് ഭീഷണി മുഴക്കിയത്.

പുലര്‍ച്ചെ അഞ്ചരയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോള്‍ സെന്ററിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് എയര്‍പ്പോര്‍ട്ടില്‍ സുരക്ഷ ശക്തമാക്കി. ബോംബ് ഭീഷണി വിശകലന സമിതി വ്യാജ സന്ദേശമാണ് ഇതെന്ന് കണ്ടെത്തിയതോടെ വിമാന സര്‍വീസ് ഉടന്‍ തന്നെ സാധാരണ നിലയിലായി. 

ഇതിനിടെ വിമാനം പുറപ്പെടുന്നതിന് മുമ്ബ് എത്താന്‍ കഴിയാതിരുന്ന മോഹിത് കുമാറിന് കമ്ബനി നേരിട്ട് വിളിച്ച് തൊട്ടടുത്ത വിമാനത്തില്‍ യാത്ര ഉറപ്പു നല്‍കി. ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ താനാണ് ബോംബ് ഭീഷണിക്ക് പിന്നില്‍ എന്ന് തുറന്നു പറയുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക