Image

ജീവന്‌ ഭീഷണി; സാക്ഷി ധോണി ആയുധ ലൈസന്‍സിന്‌ അപേക്ഷ നല്‍കി

Published on 20 June, 2018
ജീവന്‌ ഭീഷണി; സാക്ഷി ധോണി ആയുധ ലൈസന്‍സിന്‌ അപേക്ഷ നല്‍കി

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയുടെ ഭാര്യ സാക്ഷി സിംഗ്‌ റാവത്ത്‌ ആയുധ ലൈസന്‍സിന്‌ അപേക്ഷ നല്‍കി. ജീവന്‌ ഭീഷണിയെത്തുടര്‍ന്നാണ്‌ അപേക്ഷ നല്‍കിയത്‌.

പിസ്റ്റള്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ കയ്യില്‍ കരുതാാനാണ്‌ സാക്ഷി അനുമതി തേടിയത്‌. താന്‍ വീട്ടില്‍ മിക്കപ്പോഴും തനിച്ചായതിനാല്‍ ഭീഷണിയുണ്ടെന്ന്‌ അവര്‍ അപേക്ഷയില്‍ സൂചിപ്പിച്ചു.

9 മില്ലീമീറ്റര്‍ പിസ്റ്റള്‍ ആയുധങ്ങള്‍ക്ക്‌ എം.എസ്‌ ധോണിക്ക്‌ 2010ല്‍ ആയുധ ലൈസന്‍സ്‌ നല്‍കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക