Image

സിം കാര്‍ഡുകള്‍ ഇല്ലാത്ത മൊബൈല്‍ ലോകം

ജോര്‍ജ് ജോണ്‍ Published on 20 June, 2018
സിം കാര്‍ഡുകള്‍ ഇല്ലാത്ത മൊബൈല്‍ ലോകം
ഫ്രാങ്ക്ഫര്‍ട്ട്: മൊബൈല്‍ ഫോണുകളുടെ പരിണാമങ്ങള്‍ കാണാന് തുടങ്ങിയിട്ട് നാളുകളേറെയായി. മിന്നല്‍ വേഗതയിലാണ് ഈ മാറ്റങ്ങള്‍ വരുന്നത്. ആന്റിനകളോടു കൂടിയ ആദ്യ കാലത്തെ മൊബൈലുകള്‍, ടച്ച് സ്‌ക്രീനുകളുള്ളത് എന്നിവ. 
മൊബൈല്‍ ഫോണുകളുടെ മര്‍മ്മം സിം കാര്‍ഡ് ആണ്. ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുമ്പ്, 1991ലാണ് ജര്‍മന്‍ സ്മാര്‍ട് കര്‍്ഡ് നിര്‍മാതാക്കളായ ജീസെക്ക് ആന്‍ഡ് ഡെറിയെന്റ് ഫിന്നിഷ് എന്ന കമ്പനി അന്ന് ലോകത്ത് അദ്യമായി സിം കാര്‍ഡ് അവതരിപ്പിച്ചു. എന്നാല് അതിനു ശേഷം മൈക്രോ സിം,മിനി സിം, നാനോ സിം എന്നിങ്ങനെ പല വലിപ്പവ്യത്യാസങ്ങളില്‍ ഇവ വന്നു.

എന്നാല്‍ സിം കാര്‍ഡ് എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മൊബൈല്‍ ലോകത്ത് ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി.  ഇനി പുതിയ കണക്ക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല.

ഓരോ ഫോണിലും സ്വിം കാര്‍ഡിന് പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. സ്മാര്ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്‌പേസില്‍ ആയിരിക്കും ഇസിം സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപറേറ്റഴ്‌സിന്റെ അസ്സോസിയേഷനായ ജി എസ് എം എ  ആണ് ഈ ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചതും.

ഇസിം കൊണ്ടുള്ള പ്രധാന ഗുണം വിവിധ കണക്ഷനുകള്‍ക്ക് വേണ്ടി വെവ്വേറെ സ്വിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ്. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കുകയാണ് ചെയ്യുക.
ഒരു നമ്പറും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നതാണ് ഈ ഇസിം സിമ്മിന്റെ പ്രത്യേകത.

ഉദാഹരണത്തിന്, ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം. വിദേശ സഞ്ചാരം നടത്തുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്ത് ചെല്ലുമ്പോഴും സ്വിം കാര്‍ഡ്  മാറ്റി ഇടേണ്ട.. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതി. കൂടാതെ കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. വിവിധ രാജ്യങ്ങളിലെ ടെലികോം വകുപ്പുകള്‍ ഇതിനകം തന്നെ ഇസിം ഉപയോഗിക്കാനുള്ള അനുമതി മൊബൈല്‍ സര്‍വീസ് പ്രൊവൈഡറന്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു. സാംസങ്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ ഇസിം സംവിധാനത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. ഗൂഗിളിന്റെ പിക്‌സല്‍ 2 ഫോണുകളിലാണ് ആദ്യമായി ഇസിം സംവിധാനം ഉള്‍പ്പെടുത്തിയത്.

സിം കാര്‍ഡുകള്‍ ഇല്ലാത്ത മൊബൈല്‍ ലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക