Image

അഹം ബ്രഹ്മാസ്മി (കവിത: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 20 June, 2018
അഹം ബ്രഹ്മാസ്മി (കവിത: ജയന്‍ വര്‍ഗീസ്)
ചെളിയുടെ, യടിയിലെ  
യെളിമയില്‍ നിന്നൊരു 
ദളപുട, മുണരുമെ  
ന്നറിഞ്ഞീല ഞാന്‍ ?

ഒരുനൂറ് ദളവുമാ  
യൊരു നീലത്താമര 
വിരിയുന്‌പോ, ളറി 
യാതെ, യന്പരന്നു !

അകലെയാകാശത്തിന്‍ 
കരിമേഘക്കാട്ടിലാ, 
മഴവില്ലു വിരിയുമെ  
ന്നറിഞ്ഞീല ഞാന്‍ ?

അഴകിന്റെ യൊരുകോടി  
ത്തളിമയാ, യാകാശത്തി 
ലതുവന്നു നിറയു 
ന്‌പോള്‍,  അന്പരന്നു !

ഇരുളിന്റെ, യീറ്റില്ലത്തില്‍ 
പിടയുന്ന ചോരക്കുഞ്ഞായ് 
പുലരികള്‍ തുടുക്കു  
മെന്നറിഞ്ഞീല ഞാന്‍ ?

ഉറങ്ങുന്‌പോളുണരുവാ, 
നൊരു മൃദു രശ്മിക്കൈയാല്‍ 
തഴുകുന്‌പോ, ളറി  
യാതെ, യന്പരന്നു !

അറിവല്ല, ജ്ഞാനത്തിന്റെ  
യകത്തുള്ള കിളിവാതില്‍ 
തുറക്കുവാന്‍ കഴിയുമെ  
ന്നറിഞ്ഞീല ഞാന്‍ ?

നിലയ്ക്കാത്ത സത്യത്തിന്റെ 
നിറക്കൂട്ടില്‍ നിന്നൊക്കേയും 
വരയ്ക്കുന്നു ദൈവം, 
വീണ്ടും അന്പരന്നു !!


' ചിറകടികള്‍ 'എന്ന കഴിഞ്ഞ കവിതയില്‍ രണ്ട് തെറ്റുകള്‍ വന്നു പോയിട്ടുണ്ട്. ഒന്ന്:  ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ പേര് തെറ്റിച്ചാണ് എഴുതിയിട്ടുള്ളത് എന്നതിനാല്‍, ആയത് ' കിം ജോംഗ് ഉന്‍ ' എന്നും, രണ്ട് : ഇരുപത്തി നാലാം വരിയുടെ അവസാനം ' ഭൂമിയില്‍ ' എന്നതിന് പകരം ' ചുറ്റിലും ' എന്നും തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.

അഹം ബ്രഹ്മാസ്മി (കവിത: ജയന്‍ വര്‍ഗീസ്)
Join WhatsApp News
ദൈവം 2018-06-20 09:47:06
സാറേ ഞാൻ എങ്ങെങ്കിലും ജീവിച്ചുപോക്കോട്ടേ .  കയ്യ് നനയാത്ത മീൻ പിടിച്ചു ജീവിക്കുന്ന ഒരാളാണ് ഞാൻ .  നിങ്ങളെപ്പോലെയുള്ളവർ ഉള്ളതുകൊണ്ട് ജീവിച്ചുപോകുന്നു .  അമേരിക്കൻ മൊല്ലാക്കയും വിദ്യാധരനും, നിരീശ്വരവാദിയും , അന്ത്രയോസും ഇത് വായിക്കാതിരിക്കട്ടെ . എന്നാലും എന്നെക്കുറിച്ച് ഇങ്ങനെ ഇടയ്ക്കിടെ സ്തുതിഗീതം എഴുതി വിടുന്നതിന് നന്ദി 
Amerikkan Mollaakka 2018-06-20 13:41:52
ഇമ്മടെ ശശിധരൻ സാഹിബ് തിരിച്ചു ബന്നിരിക്കുന്നു
ഞമ്മക്ക് പെരുത്ത് സന്തോശം. ആരെങ്കിലും
കൊയ്യുകയോ വിതക്കുകയോ  ചെയ്തോട്ടെ  ശശി സാഹിബേ
ഇങ്ങള് ബേജാറാകാതെ ഞമ്മള് ബായനക്കാർക്ക്
നാല് അക്ഷരം  ആർക്കും കൊയ്യാൻ കൊടുക്കാതെ ഞമ്മൾക്ക്
പറഞ്ഞു തരിൻ .  അപ്പൊ അസ്സലാമു അലൈക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക