Image

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2018
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ സമ്മര്‍ ക്യാമ്പിന് തുടക്കം കുറിച്ചു. കുട്ടികളുടെ അദ്ധ്യാല്‍മികവും ഭൗതികവും ആയ വളര്‍ച്ചയെ ലക്ഷ്യമാക്കി ആവിഷ്കരിച്ചിരിക്കുന്ന സമ്മര്‍ ക്യാമ്പിന് ക്രിസ്റ്റീന്‍ ടീം അംഗങ്ങള്‍ നേതൃത്വം നല്‍കുന്നു .

വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും ക്യാമ്പ് വോളന്റിയേഴ്‌സ് ന്റെയും മതബോധന സ്കൂള്‍ അധ്യാപകരുടെയും സാന്നിധ്യത്തില്‍ വികാരി ജനറാള്‍ ഫാ . തോമസ് മുളവനാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ബട്ടര്‍ഫ്‌ളൈ2018 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പിന്റെ ഭാഗമായി വിജ്ഞാന പ്രദമായ ക്ലാസുകള്‍ , ഗെയിമുകള്‍ , ഫീല്‍ഡ് ട്രിപ്പുകള്‍ , മലയാളം ക്ലാസുകള്‍, സമുദായ ബോധവത്കരണം, ദിവസേന കുര്‍ബാന , ആരാധന, യോഗ ക്ലാസുകള്‍ തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

ബ്രദര്‍ സന്തോഷ് , പി.വി . മേരിക്കുട്ടി , ബിബി തെക്കനാട്ട് , ഫാ. ബിന്‍സ് ചേത്തലില്‍ , ബ്രദര്‍ അങ്കിത് , ബെഞ്ചമിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. പേരന്റ് വോളന്റിയേഴ്‌സും അധ്യാപകരും സിസ്‌റേഴ്‌സും പള്ളി എക്‌സിക്യൂട്ടീവും യൂത്ത് വോളന്റിയേഴ്‌സും ക്യാമ്പിന്റെ വിജയത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കംമോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കംമോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കംമോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കംമോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കംമോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക