Image

എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റ ഗവാസകറെ ജൂണ്‍ നാല്‌ വരെ അറസറ്റ്‌ ചെയ്യരുതെന്ന്‌ ഹൈക്കോടതി

Published on 21 June, 2018
എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റ ഗവാസകറെ ജൂണ്‍ നാല്‌ വരെ അറസറ്റ്‌ ചെയ്യരുതെന്ന്‌ ഹൈക്കോടതി

കൊച്ചി: എ.ഡി.ജി.പി സുധേഷ്‌ കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ഗവാസകറിനെ ജൂണ്‍ നാല്‌ വരെ അറസറ്റ്‌ ചെയ്യരുതെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. തനിക്കെതിരായത്‌ വ്യാജപരാതിയാണെന്നും കേസ്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവാസകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്‌. കേസ്‌ ഡയറി ഹാജരാക്കാനും പൊലീസിന്‌ കോടതി നിര്‍ദ്ദേശം നല്‍കി.

ഗവാസകര്‍ തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ്‌ എ.ഡി.ജി.പിയുടെ മകള്‍ സനിഗ്‌ദ്ധ പരാതി നല്‍കിയത്‌. നിലവില്‍ ഗവാസകറിന്റേയും സനിഗ്‌ദ്ധയുടേയും പരാതി ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചു വരികയാണ്‌. നേരത്തെ, ഗവാസകറിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം മ്യൂസിയം പൊലീസ്‌ കേസെടുത്തിരുന്നു, സ്‌ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ്‌ ഗവാസകറിനെതിരെ ചുമത്തിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക