Image

പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌

Published on 21 June, 2018
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. പദ്ധതിയില്‍ നിന്ന്‌ പിന്മാറുമ്‌ബോഴുള്ള പ്രത്യാഘാതങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. ജഡ്‌ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്‌ചക്കകം രൂപീകരിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

2013 ഏപ്രിലിലാണ്‌ പദ്ധതി ആരംഭിച്ചത്‌. അടിസ്ഥാന ശമ്‌ബളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനം ജീവനക്കാരും അത്രതന്നെ തുക സര്‍ക്കാറും പെന്‍ഷന്‍ അക്കൗണ്ടിലേക്ക്‌ അടക്കണമെന്നതാണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. നേരത്തെ ഈ തുക മുഴവനായും സര്‍ക്കാറായിരുന്നു വഹിച്ചിരുന്നത്‌. പിന്നീട്‌ സാമ്‌ബത്തിക പ്രതിസന്ധിയില്‍ നിന്ന്‌ കരകയറുന്നതിനായാണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നത്‌. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന്‌ സിപിഎം പ്രകടന പത്രികയില്‍ വാഗ്‌ദാനം നല്‍കിയിരുന്നു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്‌ബളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനംപെന്‍ഷന്‍ അക്കൗണ്ടിലേക്ക്‌ പ്രതിമാസം അടയ്‌ക്കണം. തുല്യമായ വിഹിതം സര്‍ക്കാരും (തൊഴിലുടമ) അടയ്‌ക്കണം. ഈ തുക പെന്‍ഷന്‍ഫണ്ടുകളില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ഫണ്ട്‌ മാനേജര്‍മാര്‍ തുക ഷെയര്‍ മാര്‍ക്കറ്റിലും മറ്റും നിക്ഷേപിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക