ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. യാത്ര എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വന്‍ ആഘോഷത്തോടെയാണ് മമ്മൂട്ടിയെ സ്വീകരിച്ചത്. ചിത്രത്തില്‍ നയന്‍താരയാണ് മമ്മൂട്ടിയുടെ നായിക. മാഹി രാഘവാണ് സംവിധായകന്.
2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ് രാജശേഖര റെഡ്ഡിയുടെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ആന്ധ്രയില്‍ ഏറ്റവും ജനസ്വാധീനം നേടിയ രാഷ്ട്രീയ നേതാവായി രാജശേഖര റെഡ്ഡി മാറുന്നത് ഈ യാത്രയിലൂടെയാണ്. രണ്ടാം തവണ മുഖ്യമന്ത്രിയായി തുടരുമ്പോള്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് രാജശേഖര റെഡ്ഡി മരണപ്പെടുന്നത്. ഈ അപകട മരണത്തില്‍ ഇപ്പോഴും ദുരൂഹത ആരോപിക്കപ്പെടുന്നുമുണ്ട്.