Image

റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.

വിപിന്‍ മാങ്ങാട്ട്‌ Published on 21 June, 2018
റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി ടീം മാനേജര്‍ ജോയ്‌സ് ജോസഫ് ടീം കോര്‍ഡിനേറ്റര്‍സ് ആയ ബിജു സി വി,  അനീഷ് അക്ഷയക്കും നല്‍കി പ്രകാശനം ചെയ്തു. ഏകദേശം എഴുപതോളം അംഗങ്ങള്‍ ഉള്ള ക്ലബ് കഴിഞ്ഞ 6 വര്‍ഷമായി കുവൈറ്റിലെ പ്രധാന ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും കുവൈറ്റ് ക്രിക്കറ്റിന്റെ കീഴില്‍ ഉള്ള കുവൈറ്റ് കേരളാ പ്രീമിയര്‍ ലീഗ്,TACK , സമ്മര്‍ ലീഗ് തുടങ്ങി അനവധി ടൂര്‍ണമെന്റുകളില്‍ പങ്കാളുയുമാണ്.

ടീം മാനേജര്‍ ജോയ്‌സ് ജോസഫിന്റെ അധ്യക്ഷതയില്‍ സംഗീത ഓഡിറ്റോറിയം മംഗഫില്‍ വെച്ച് നടന്ന ജേഴ്‌സി പ്രകാശന ചടങ്ങില്‍ ലിനു രാജന്‍, അന്‍സാരി പാലോട്, പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. റൈസിംഗ് സ്റ്റാര്‍ സില്‍വര്‍ ടീം ക്യാപ്റ്റന്‍ വിപിന്‍ മങ്ങാട്ട് സ്വാഗതവും കണ്‍വീനര്‍ താരിഖ് ഒമര്‍ വയലില്‍ നന്ദിയും പറഞ്ഞു.

റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക