Image

പെറുവിനെ മറികടന്ന് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

Published on 21 June, 2018
പെറുവിനെ മറികടന്ന് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

എക്കാറ്റരിന്‍ബര്‍ഗ്: കാത്തുനില്‍ക്കാന്‍ ഫ്രാന്‍സിന് മനസ്സില്ല. തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഫ്രാന്‍സ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടമുറപ്പിച്ചു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുന്‍ ചാമ്പ്യന്മാര്‍ തോല്‍പിച്ചത്.

മുപ്പത്തിനാലാം മിനിറ്റില്‍  കൈലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. രണ്ട് കളികളില്‍ നിന്ന് ആറുപോയിന്റുള്ള ഫ്രാന്‍സ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്. രണ്ടു കളികളിലും തോറ്റ പെറു പുറത്തായിക്കഴിഞ്ഞു. ഫ്രാന്‍സിന് ഇനി ഡെന്‍മാര്‍ക്കുമായി മത്സരം ബാക്കിയുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ല.

അതേ സമയം ആദ്യ മത്സരത്തിലും പരാജയപ്പെട്ട പെറു ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ അവര്‍ക്കിനി ഓസ്‌ട്രേലിയയുമായിട്ടാണ് മത്സരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക