Image

എ.ഡി.ജി.പി സുധേഷ്‌ കുമാറിന്‍റെ മകള്‍ക്ക്‌ പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ ഡോക്ടറുടെ മൊഴി; മുന്‍കൂര്‍ ജാമ്യം തേടി സ്‌നിഗ്‌ദ്ധ ഹൈക്കോടതിയില്‍

Published on 22 June, 2018
എ.ഡി.ജി.പി സുധേഷ്‌ കുമാറിന്‍റെ മകള്‍ക്ക്‌ പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ ഡോക്ടറുടെ മൊഴി; മുന്‍കൂര്‍ ജാമ്യം തേടി സ്‌നിഗ്‌ദ്ധ ഹൈക്കോടതിയില്‍

പൊലീസ്‌ െ്രെഡവറെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ എഡിജിപി സുധേഷ്‌ കുമാറിന്‍റെ മകള്‍ക്ക്‌ പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ ഡോക്ടറുടെ മൊഴി. എക്‌സ്‌റേ എടുക്കാന്‍ എഡിജിപിയുടെ മകള്‍ വിസ്സമ്മതിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ സ്‌നിഗ്‌ദ്ധ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി.

തനിക്കെതിരെ ഗവാസ്‌കര്‍ നല്‍കിയത്‌ വ്യാജപരാതിയാണെന്നും മര്‍ദ്ദനമേറ്റത്‌ തനിക്കാണെന്നുമാണ്‌ എഡിജിപിയുടെ മകളുടെ ആരോപണം. ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളെ പ്രതിചേര്‍ക്കാന്‍ െ്രെകംബ്രാഞ്ച്‌ ഒരുങ്ങുന്നതിനിടെയാണ്‌ ഹൈക്കോടതിയിലെ നീക്കം.

അതേ സമയം ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ െ്രെകംബ്രാഞ്ച്‌ സംഘം മൊഴിയെടുത്തു. ആക്രമണത്തിന്‌ പിന്നാലെ സ്‌നിഗ്‌ദ്ധ നല്‍കിയ മൊ!ഴിയില്‍ പൊരുത്തക്കേട്‌ ഉണ്ട്‌. ഗവാസ്‌കര്‍ തന്‍റെ കൈക്ക്‌ കയറി പിടിച്ചെന്നും, പിന്നാലെ കാര്‍ കാലിന്‌ മുകളിലൂടെ കയറ്റി ഇറക്കിയെന്നുമാണ്‌ വനിതാ സിഐ മുന്‍പാകെ മൊ!ഴി നല്‍കിയിട്ടുള്ളത്‌.

എന്നാല്‍ സംഭവത്തിന്‌ ശേഷം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ പറഞ്ഞ മൊഴി ഇതല്ല. ഗവാസ്‌കറിന്റെ ആക്രമണത്തില്‍ നിന്ന്‌ കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ റോഡിലൂടെ വന്ന ഓട്ടോ ഇടിച്ചുവെന്നാണ്‌ സ്‌നിഗ്‌ദ്ധ ഡോക്‌റര്‍ക്ക്‌ നല്‍കിയ മൊ!ഴി.

സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്‌ദ്ധനില്‍ നിന്ന്‌ മൊ!ഴി രേഖപ്പെടുത്തിയ െ്രെകംബ്രാഞ്ച്‌ ആശുപത്രി രേഖയും പിടിച്ചെടുത്തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക