Image

മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം കളിക്കവെ സാമൂഹ്യപ്രവര്‍ത്തകരായ അഞ്ച്‌ സ്‌ത്രീകളെ തോക്കിന്‍മുനയില്‍ ബലാത്സംഗം ചെയ്‌ത്‌ കാട്ടില്‍ തള്ളി

Published on 22 June, 2018
മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം കളിക്കവെ സാമൂഹ്യപ്രവര്‍ത്തകരായ അഞ്ച്‌ സ്‌ത്രീകളെ തോക്കിന്‍മുനയില്‍ ബലാത്സംഗം ചെയ്‌ത്‌ കാട്ടില്‍ തള്ളി


മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരായ അഞ്ച്‌ സ്‌ത്രീകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്‌തു. മനുഷ്യമനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്‌ ജാര്‍ഖണ്ഡിലാണ്‌. കുന്ദി ജില്ലയിലെ കുഗ്രാമത്തില്‍ അതിനിന്ദ്യമായ മനുഷ്യക്കടത്തിനെതിരെ ബോധവത്‌കരണപരിപാടിയുമായി എത്തിയ എന്‍ ജി ഓ പ്രവര്‍ത്തകരാണ്‌ അക്രമത്തിനിരയായതെന്ന്‌ ജാര്‍ഖണ്ഡ്‌ പൊലീസ്‌ സ്ഥിരീകരിച്ചു.

ബോധവത്‌കരണത്തിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിക്കുമ്പോഴാണ്‌ അക്രമികള്‍ ഇവരെ തോക്കിന്‍മുനയില്‍ ബലാത്സംഗത്തിനിരയാക്കിയത്‌. നാടകം അവസാനിച്ചപ്പോള്‍ തൊട്ടടുത്തുള്ള ആര്‍ സി മിഷന്‍ പള്ളിക്കൂടത്തിലേക്ക്‌ പോയ ടീമിലെ അഞ്ച്‌ പെണ്‍കുട്ടികളെ തിരഞ്ഞു പിടിച്ച്‌ അതിക്രമത്തിനിരയാക്കുകയായിരുന്നു. പുരുഷന്‍മാരെയെല്ലാം അടിച്ച്‌ ഓടിച്ചു. സ്‌ത്രീകളെ തോക്കുചൂണ്ടി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട്‌ മൂന്ന്‌ മണിക്കൂറിന്‌ ശേഷം സ്‌ത്രീകളെ കാട്ടില്‍ ഉപേക്ഷിച്ചു.

ഇവര്‍ ഇപ്പോള്‍ പൊലീസിന്റെ സുരക്ഷയിലാണെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. പുറത്തുള്ളവരുടെ പ്രവേശനം നിഷേധിക്കുന്ന ഗ്രാമത്തിലെ തന്നെ ഒരു ഗ്രൂപ്പിനെ പിന്തുണക്കുന്നവരാകാം അക്രമത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ വ്യക്തമാക്കി. ഗോത്രവര്‍ഗക്കാരായ താമസക്കാര്‍ വസിക്കുന്ന ഇവിടെ പുറത്ത്‌ നിന്നുള്ളവര്‍ എത്തിയാല്‍ സിഗ്‌നല്‍ നല്‌കുക പതിവാണ്‌. ഇത്തരക്കാര്‍ക്ക്‌ പ്രദേശവാസികളുടെ പിന്തുണയുണ്ടെന്നും പൊലീസ്‌ പറഞ്ഞു.

പഥാല്‍ഗഡി പിന്തുണക്കാരാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. ജാര്‍ഖണ്ഡില്‍ ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംവിധാനമാണ്‌ പഥാല്‍ഗഡി. തങ്ങളുടെ ഗ്രാമസഭയെ പരമാധികാര സമിതിയായി കാണുന്ന ഇവര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിശ്വസിക്കുന്നില്ല.

രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അനുദിനം പെരുകുകകയാണ്‌. രാജ്യത്തെ ഭരണകൂടങ്ങള്‍ക്കെല്ലാം അപമാനമായി പുതിയ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക