Image

സ്‌കൂളിലെ ശൗച്യാലയത്തില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Published on 22 June, 2018
സ്‌കൂളിലെ ശൗച്യാലയത്തില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍


വഡോദര: ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി സ്‌കൂളിലെ ശൗച്യാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍. ഗുജറാത്തിലെ വഡോദരയിലെ ശ്രീഭാരതി വിദ്യാലയത്തിലാണ്‌ സംഭവം. വെള്ളിയാഴ്‌ച രാവിലെയാണ്‌ പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തിയത്‌. വയറ്റില്‍ കുത്തേറ്റ പാടുണ്ട്‌. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്‌ മാറ്റി. കൊല്ലാനുപയോഗിച്ചതെന്ന്‌ കരുതുന്ന കത്തിയും ശൗചാലയത്തില്‍ നിന്ന്‌ കണ്ടെത്തി.

ഇതേ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയും മരിച്ച വിദ്യാര്‍ത്ഥിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഒന്‍പതാം ക്ലാസുകാരന്റെ കൊലപാതകത്തിന്‌ ഇതുമായി ബന്ധമുണ്ടെന്നാണ്‌ സൂചന. പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥി ഒളിവിലാണ്‌. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത തേടി സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ച്‌ വരികയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക