Image

മകള്‍ കാണാതായതില്‍ തങ്ങള്‍ക്ക് വിഷമമില്ലെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്, ജസ്‌നയുടെ പിതാവ്

Published on 22 June, 2018
മകള്‍ കാണാതായതില്‍ തങ്ങള്‍ക്ക് വിഷമമില്ലെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്, ജസ്‌നയുടെ പിതാവ്

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് 90 ദിവസം കഴിഞ്ഞിട്ടും ഒരു വിവരം പോലും ലഭിച്ചിട്ടില്ല. ഇതിനിടെ മലപ്പുറത്ത് കണ്ടത് ജസ്‌നയെ അല്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ജസ്‌നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി പോലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മമുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വീണ്ടും പോലീസ് പരിശോധന നടത്തി. ജസ്‌നയെ അപായപ്പെടുത്തി ദൃശ്യം മോഡലലില്‍ കെട്ടിടത്തിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പെട്ടിയില്‍ നിന്ന് പോലീസിന് സൂചനകള്‍ ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. നേരത്തേ പിസി ജോര്‍ജ്ജ് എംഎല്‍എയും ജസ്‌നയുടെ തിരോധാനത്തില്‍ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് മേല്‍ വന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജസ്‌നയുടെ പിതാവ് ജയിംസ്. ജസ്‌നയുടെ അച്ഛന്‍ ജെയിംസിന് എതിരെ നേരത്തെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ജെയിംസിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ഇതാണ് ജസ്‌നയുടെ തിരോധാനത്തിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചു. നാട്ടുകാരില്‍ നിന്നാണ് തനിക്കീ വിവരം ലഭിച്ചത് എന്നും ജസ്‌നയുടെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്താല്‍ ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്‌നയുടെ വീട്ടുകാരെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ ജസ്‌നയുടെ അച്ഛന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലും പോലീസ് പരിശോധന നടത്തി. എന്നാല്‍ എന്തും പരിശോധിച്ചോട്ടെ തന്റെ മകളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മതിയെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് ജസ്‌നയുടെ പിതാവ് ജയിംസ് പറഞ്ഞു. പഴുതടച്ചുള്ള പരിശോധന തന്നെയാണ് വേണ്ടത്. നുണ പരിശോധനയ്ക്ക് വരെ ഞങ്ങള്‍ തയ്യാറാണ്. അതില്‍ നിന്നും കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തേണ്ടതില്ല ജയിംസ് പറഞ്ഞു. ഒരു ദിവസം തന്റെ മകള്‍ തിരിച്ചുവരുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നത്.


കാണാതാകുന്നതിന് തലേന്നാള്‍ താന്‍ മരിക്കാന്‍ പോകുകയാണെന്ന് ജസ്‌ന സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. എന്നാല്‍ താന്‍ ആ വിവരം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. മകള്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. അവരാരും തിരോധാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നില്ല.

മകള്‍ കാണാതായതില്‍ തങ്ങള്‍ക്ക് വിഷമമില്ലെന്ന ആരോപണങ്ങളൊക്കെ അടിസ്ഥാന രഹിതമാണ്. ജസ്‌നയെ കാണാതായതിന് ശേഷം വീട് നവീകരിച്ചെന്ന ആക്ഷേപത്തിലും കഴമ്ബില്ല. ഭാര്യയുടെ അകാലമരണവും മകളുടെ തിരോധാനവും ഒരുമിച്ചായപ്പോള്‍ ചില അഭ്യുതകാംക്ഷികളാണ് വാസ്തുവിന്റെ പ്രശ്‌നം കാരണമാകാം ഇത്തരം സംഭവങ്ങള്‍ എന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് കക്കൂസിന്റെ ഭിത്തിയും അടുപ്പിന്റെ സ്ഥാനവും മാറ്റി വീട് നവീകരിച്ചത്. അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക