Image

ജൂലൈ മുതല്‍ എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

Published on 22 June, 2018
ജൂലൈ മുതല്‍ എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍
യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് ചെന്നൈ എറണാകുളം, താമ്പരംകൊല്ലം, ചെന്നൈനാഗര്‍കോവില്‍ സെക്ഷനുകളില്‍ സ്‌പെഷ്യല്‍ഫെയര്‍ ട്രെയിനുകളും സുവിധ എക്‌സ്പ്രസുകളും അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
ചെന്നെ എറണാകുളം, എറണാകുളം ചെന്നൈ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 
ജൂലൈ ആറിനും സെപ്റ്റംബര്‍ 28 നും ഇടയിലുള്ള വെള്ളിയാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍ രാത്രി എട്ടിന് പുറപ്പെടുന്ന നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍എറണാകുളം ജങ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06005)അടുത്ത ദിവസം രാവിലെ 8.45 ന് എറണാകുളം ജങ്ഷനില്‍ എത്തും. ജൂലൈ എട്ടിനും സെപ്റ്റംബര്‍ 30 നും മധ്യേയുള്ള ഞായറാഴ്ചകളില്‍ എറണാകുളം ജഷ്ഷനില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന എറണാകുളംചെന്നൈ സ്‌പെഷ്യല്‍ ഫെയര്‍ട്രെയിന്‍ (06006) അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈയിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലാണ് ട്രെയിനുകള്‍ക്കുള്ള കേരളത്തിലെ സ്റ്റോപ്പുകള്‍
ചെന്നൈ എറണാകുളം സുവിധ, എറണാകുളംചെന്നൈ സുവിധ 
ആഗസ്റ്റ് 17 ന് രാത്രി എട്ടിന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍ എറണാകുളം ജങ്ഷന്‍ സുവിധ എക്‌സ്പ്രസ് (82631) അടുത്ത ദിവസം രാവിലെ 8.45 ന് എറണാകുളം ജങ്ഷനിലെത്തും. എറണാകുളം ജങ്ഷനില്‍ നിന്ന് ജൂലൈ 19, 26, ആഗസ്റ്റ് 26 തിയതികളില്‍ രാത്രി ഏഴിന് എറണാകുളും ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍ ചെന്നൈ സെന്‍ട്രല്‍ സുവിധ സ്‌പെഷല്‍ ട്രെയിന്‍ (82632) തൊട്ടടുത്ത ദിവസങ്ങളില്‍ രാവിലെ 7.20 ന് ചെന്നെയിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലാണ് സുവിധ സര്‍വീസുകള്‍ക്ക് സ്റ്റോപ്പുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക