മലയാള സിനിമയിലെ മാന്യനായ നായകനാണ് എന്നും പൃഥ്വിരാജ്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ തുടങ്ങി പൃഥ്വിരാജ് കാണിക്കുന്ന ചങ്കൂറ്റം സിനിമയിലും പുറത്തും പൃഥ്വിക്ക് ഒരു മാന്യനായ നായകന്റെ സ്ഥാനം നല്‍കാറുണ്ട്. മാത്രമല്ല അഭിനയിക്കുന്ന സിനിമകളുള്ള ഉള്ളടക്കത്തിലും പൃഥ്വിയുടെ ജാഗ്രത ഏറെ ശ്രദ്ധേയമാണ്. ന്യൂജനറേഷന് രംഗങ്ങള്‍ക്കും ബീപ് ശബ്ദമിടേണ്ട സംഭാഷണങ്ങള്‍ക്കും പൃഥ്വി നിന്നുകൊടുക്കാറില്ല.
എന്നാല്‍ ആദ്യമായി ഒരൂ ഡീപ് ലിപ് ലോക്ക് രംഗവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. റിലീസ് കാത്തിരിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയിലെ മിഴി മിഴി എന്ന ഗാനത്തിലാണ് പാര്‍വതിയുമായി പൃഥ്വിയുടെ ലിപ് ലോക്ക് രംഗം. ഇരുവരുടെയും പ്രണയമാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂര്‍ണ്ണമായും വിദേശത്താണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്ന ശ്രേയാ ഘോഷാലാണ്.
പാര്‍വതിയുടെയും പൃഥ്വിയുടെയും ലിപ് ലോക്ക് രംഗം ഗാനത്തിന് ധാരാളം വ്യൂവേഴ്സിനെയാണ് നേടിക്കൊടുത്തത്. മുമ്പ് ധനുഷിന്റെ നായികയായി അഭിനയിച്ച മാരിയാനില്‍ പാര്‍വതി ധനുഷുമൊത്ത് ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചിരുന്നു.