Image

കാശ്മീരില്‍ ഹിറ്റ്ലിസ്റ്റ് തയാറാക്കി സൈന്യം സത്യാഗ്രഹത്തിനില്ലെന്ന് ജെയ്റ്റ്ലി

Published on 22 June, 2018
കാശ്മീരില്‍ ഹിറ്റ്ലിസ്റ്റ് തയാറാക്കി സൈന്യം സത്യാഗ്രഹത്തിനില്ലെന്ന് ജെയ്റ്റ്ലി
കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഭീകര്‍ക്കായി ഹിറ്റ്ലിസ്റ്റ് തയാറാക്കി സൈന്യം. താഴ്വരയില്‍ ഭീകരവാദം പടര്‍ത്തുന്ന 21 പേരുടെ ഹിറ്റ്ലിസ്റ്റാണ് സൈന്യം തയാറാക്കിയിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍, ലക്ഷര്‍ ഇ ത്വയ്ബ, ജൈഷെ മൊഹമ്മദ്, ഇസ്ലാമിക് സ്റ്റേറ്റ് കാശ്മീര്‍ ഘടകം എന്നീ ഭീകരസംഘടനയില്‍ നിന്നുള്ളവരാണ് പട്ടികയില്‍. പട്ടികയിലുള്ളവരെല്ലാം വിവിധ ഭീകര ആക്രമണ കേസുകളില്‍ നേരിട്ടു തന്നെ ബന്ധപ്പെട്ടവരാണ്. ഐ.എസിന്‍റെ കാശ്മീര്‍ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന ദാവൂദ് അഹമ്മദ് സോഫി എന്ന ഭീകരനും പട്ടികയിലുണ്ടായിരുന്നു. ഇയാളെ ഇന്നലെ സൈന്യം വധിച്ചു. 
ഇതിനിടെ കാശ്മീരില്‍ സൈനീക നടപടി കടുപ്പിക്കുമെന്ന സൂചനയുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. ജനങ്ങളെ കൊല്ലാന്‍ വരുന്ന ഭീകരരെ തോക്കു കൊണ്ടല്ലാതെ സത്യഗ്രഹം കൊണ്ട് നേരിടാന്‍ കഴിയുമോ എന്നാണ് ജയ്റ്റ്ലി ചോദിച്ചത്. സൈനീക നടപടികളെ വിമര്‍ശിക്കുന്നവര്‍ ഭീകരരുടെ അക്രമണങ്ങള്‍ക്ക് ഇരയാകുന്ന സാധാരണക്കാരെ കുറിച്ച് ചിന്തിക്കുന്നില്ല. സൈനീകര്‍ കൊല്ലപ്പെടുന്നതും മനുഷ്യാവകാശ സംഘടനകള്‍ കാണുന്നില്ല. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ ആവശ്യമാണ്. അതുകൊണ്ട് കാശ്മീരില്‍ ശക്തമായ സൈനീക നടപടികള്‍ ഉണ്ടാവുക തന്നെ ചെയ്യുംമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക