Image

അര്‍ജന്‍റീന കൈയ്യാലപ്പുറത്തെ തേങ്ങ; മെസിയുടെ സാധ്യതകള്‍ ഇനി ഇങ്ങനെ

Published on 22 June, 2018
അര്‍ജന്‍റീന കൈയ്യാലപ്പുറത്തെ തേങ്ങ; മെസിയുടെ സാധ്യതകള്‍ ഇനി ഇങ്ങനെ
കൈയ്യാലപ്പുറത്തെ തേങ്ങ എന്ന പഴഞ്ചൊല്ല് ഇപ്പോള്‍ ഏറ്റവും നന്നായി ഇണങ്ങുന്നത് അര്‍ജന്‍റീനയ്ക്കാണ്. ഐസ്ലാന്‍ഡിനെതിരായ മത്സരത്തില്‍ നൈജീരിയ തകര്‍പ്പന്‍ ജയം നേടിയതോടെ കൈയ്യാലപ്പുറത്തായത് സത്യത്തില്‍ അര്‍ജന്‍റീനയാണ്. നൈജീരിയ ഇപ്പോള്‍ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാമതെത്തി. ഐസ്ലന്‍റ് തോറ്റുപോയെങ്കിലും നൈജീരിയ പുറത്തെടുത്ത പ്രകടനമാണ് അര്‍ജന്‍റീനയെ ഏറ്റവും സമര്‍ദ്ദത്തിലാഴ്ത്തുന്നത്. അടുത്ത മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്‍റീനയ്ക്ക് ടൂര്‍ണമെന്‍റില്‍ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളു. 
ഐസ് ലന്‍റ്ുമായുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നൈജീരിയ വിജയിച്ചത്. ഇത് നൈജീരിയയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 
നിലവില്‍ ക്രൊയേഷ്യയാണ് ഗ്രൂപ്പ് ഡിയില്‍ ഒന്നാമത്. അര്‍ജന്‍റീനയ്ക്കും ഐസ് ലന്‍റിനും ഓരോ പോയിന്‍റ് വീതമാണുള്ളത്. 
ഇനി അര്‍ജന്‍റീനയുടെയും മെസിയുടെയും സാധ്യതകള്‍ ഇങ്ങനെയാണ്. അടുത്ത കളിയില്‍ നൈജീരിയയോട് ജയിക്കുക. അപ്പോള്‍ പോയിന്‍റ് നാല് ലഭിക്കും. കൂട്ടത്തില്‍ ഐസ് ലന്‍റ് ക്രൊയേഷ്യയോട് സമനില അല്ലെങ്കില്‍ തോല്‍വിയില്‍ എത്തുകയും വേണം. പക്ഷെ ഐസ് ലന്‍റ് ക്രൊയേഷ്യയെ ജയിച്ചാല്‍ അര്‍ജന്‍റീന കുറഞ്ഞത് ആറ് ഗോളിനെങ്കിലും നൈജീരിയയെ തോല്‍പ്പിക്കണം. അല്ലാത്ത പക്ഷം സ്വപ്നങ്ങള്‍ കട്ടപ്പൊക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക