Image

വനിതാ ഡപ്യൂട്ടി ഡയറക്‌ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 26 March, 2012
വനിതാ ഡപ്യൂട്ടി ഡയറക്‌ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വനിതാ ഡപ്യൂട്ടി ഡയറക്‌ടറെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടൂറിസം വകുപ്പിലെ വനിതാ ഡപ്യൂട്ടി ഡയറക്‌ടറായ കോട്ടയം പാമ്പാടി സ്വദേശി ബീന വര്‍ഗീസിനെയാണ്‌ (51) വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്‌. ഇവര്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. ഭര്‍ത്താവ്‌ വര്‍ഗീസും ഇതേ വകുപ്പില്‍ പാലക്കാട്ട്‌ ഡപ്യൂട്ടി ഡയറക്‌ടറാണ്‌.

ഇന്നലെ പുലര്‍ച്ചെ പലവട്ടം ഫോണ്‍ ചെയ്‌തിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നു ഭര്‍ത്താവ്‌ അയല്‍ക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പിന്നീട്‌ പൊലീസ്‌ എത്തി വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണു ബീന നിലത്തു മരിച്ചു കിടക്കുന്നതു കണ്ടത്‌. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുപോയി. മക്കള്‍: ദീപക്‌, ദീപേഷ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക