Image

പെടയ്ക്കുന്ന പച്ചമീനുമായി ധര്‍മ്മജന്‍ എത്തുന്നു

Published on 22 June, 2018
പെടയ്ക്കുന്ന പച്ചമീനുമായി ധര്‍മ്മജന്‍ എത്തുന്നു

ബിസിനസ് രംഗത്തെയ്ക്കു ചുവടു വയ്ക്കുകയാണു നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്കു വിഷം ഇല്ലാത്ത മീന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഫിഷ് ഹബ്ബുമായി എത്തുകയാണു താരം. ജൂലൈ അഞ്ചിനു കൊച്ചി അയ്യപ്പന്‍കോവിനു സമീപം ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പ്പന കേന്ദ്രം തുടങ്ങും. കടയുടെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബാന്‍ നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ധര്‍മ്മജന്‍ മാത്രമല്ല ഉറ്റ സുഹൃത്തുക്കളായ 11 പേരുകുടി ഫിഷ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കാന്‍ ധര്‍മ്മജനൊപ്പം ഉണ്ട്. ചെമ്മീന്‍ കെട്ടിലും കൂടി കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്കു പുറമെ പരമ്പരാഗത മത്സ്യതൊഴിലളികള്‍, വീശുവല ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ചു വില്‍പ്പനയ്ക്ക് എത്തിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക