Image

കുട്ടികള്‍ കരുക്കളോ? (ബി ജോണ്‍ കുന്തറ)

Published on 22 June, 2018
കുട്ടികള്‍ കരുക്കളോ? (ബി ജോണ്‍ കുന്തറ)
അമേരിക്കയുടെ തെക്കനതിര്‍ത്തിയില്‍ നടക്കുന്നു എന്നു പറയുന്ന ശിശു പീഡനത്തിന്റെ നിജസ്ഥിതിയും, ആര് ഈ പീഠനങ്ങളുടെ കാരണക്കാര്‍, ഉറവിടം ഇതില്‍ ഭരണകൂടങ്ങളുടെ ബാദ്യതകള്‍ ചുമതലകള്‍ ഇവയൊന്നും ആര്‍ക്കും ഒരു വിഷയമല്ല. മാധ്യമങ്ങളുടെ മുന്നില്‍ അമേരിക്ക ഡൊണാള്‍ഡ് ട്രംപ് ഇവരാണ് കുറ്റക്കാര്‍ .

അടുത്ത ദിനങ്ങളില്‍ പൊടുന്നനവെ കുടിയേറ്റ പ്രശ്‌നം വീണ്ടും തലപൊക്കിയിരിക്കുന്നു ഇത്തവണ എതുര്‍പക്ഷത്തിന്റെയും അവരുടെ സഹായികളായ മാധ്യമങ്ങളുടെയും ജല്പനം പ്രസിടന്റ്‌റ് ട്രംപ് ശിശു ദ്രോഹി, കുടുംബങ്ങളെ വിഭജിക്കുന്നവന്‍ എന്നെല്ലാം. ഈ കുറ്റംചുമത്തലുകളില്‍ വെറും ട്രംപ് വിരോധം എന്നതില്‍ കവിഞ്ഞു ഒരുകഴമ്പുമില്ല. ഈ പ്രവണതയെ ആണ് യൂ .ന്‍ .അടക്കം എല്ലാവരും വിമര്‍ശിക്കേണ്ടത്.

ഒന്നാമത്, തെക്കന്‍ അതിര്‍ത്തയില്‍നിന്നും പലരീതികളില്‍ നിയമം ലംഗിച്ചു അമേരിക്കയിലേയ്ക്ക് വരുക എന്നതൊരു പുതിയ വാര്‍ത്തയല്ല ഇവിടെ പലരും കുട്ടികളെ ഒരുപകരണമാക്കി തള്ളിവിടുന്നതും വര്‍ഷങ്ങളായി സംഭവിക്കുന്ന പ്രവര്‍ത്തികള്‍. ഈ സംഭവത്തെ നിയന്ധ്രിക്കുന്നതിന് യൂ.സ്. കോണ്‍ഗ്രസ് പാസ്സാക്കിയിട്ടുള്ള നിയമങ്ങളുണ്ട്. ട്രംപ് ഒരു പുതിയനിയമവും നിര്‍മ്മിച്ചിട്ടില്ല, ഉള്ള നിയമം കര്‍ശനമായി പാലിക്കണം എന്ന് അതിര്‍ത്തി നിയന്ത്രണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി ഇതൊരു തെറ്റൊ ?

മധ്യഅമേരിക്കാന്‍ , മുഗ്യമായും ഗോട്ടിമാല, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍ എന്നീ രാജ്യങ്ങളില്‍നിന്നും കുട്ടികളെ ഒറ്റക്ക് അപകടം നിറഞ്ഞ പാതകളില്‍ കൂടി പറഞ്ഞു വിടുന്ന സ്വാര്‍ത്ഥമതികളായ മാതാപിതാക്കളാണ് ഇവിടെ ശിശു പീഡനത്തിന് തുടക്കമിടുന്നത്. രണ്ടാമത്തെ കുറ്റവാളികള്‍, ഈ ദേശങ്ങളില്‍ "കയോടീസ്" എന്നപേരില്‍ അറിയപ്പെടുന്ന ഇടനിലക്കാര്‍. ഇവര്‍ പണം വാങ്ങി കുട്ടികളെ പലേ മാര്‍ഗങ്ങളില്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിക്കും. ഇതില്‍ നിരവധി കുടുംബ സമേതയും ചേരാറുണ്ട്. ഈപാരായണത്തില്‍ കുട്ടികള്‍ മരിക്കാറുണ്ട് മറ്റു ചൂഷണങ്ങള്‍ക്ക് വിധേയരാകാറുമുണ്ട്. ഇതൊന്നും മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല.

മുകളില്‍ പറഞ്ഞ ഇടനിലക്കാര്‍ ഇവര്‍ക്കെല്ലാം പരിശീലനം നല്‍കും ബോര്‍ഡറില്‍ എങ്ങിനെ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ അധികാരികളുടെ മുന്നില്‍ അഭിനയിക്കേണ്ടതെന്ന്. ആര്‍ക്കും ഒരു രേഖയുമില്ല പറയുന്ന പേരും രാജ്യവും ഒന്നും ശെരിയാകണമെന്നില്ല കാരണം ഇവരെ ഭരണകൂടങ്ങളില്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നു ജീവിക്കുവാന്‍ അനുവദിക്കില്ല.

പതിനെട്ടു വയസിന് താഴെയുള്ളവരുടെ മേല്‍ കുടിയേറ്റ നിയമം ലംഘിച്ചു എന്ന കുറ്റമാരോപിച്ചു കേസെടുക്കുന്നതിനു നിയമമില്ല. സാധാരണ സംഭവിച്ചിരുന്നത്, ഈ കുട്ടികളെ ശിശു സംരക്ഷണ ഏജന്‍സി ഏറ്റെടുക്കും ഇവരേയും ഇമ്മിഗ്രേഷന്‍ ജഡ്ജിന്റെ മുന്നില്‍ ഹാജരാക്കണം എന്നാല്‍ത്തന്നെയും ഈത്തരം കേസുകളില്‍ ഉടനെ തീരുമാനങ്ങളൊന്നും എടുക്കാറില്ല വീണ്ടും കോടതിയില്‍ വരണമെന്ന ആവശ്യത്തില്‍ ഇവരെ വിടും പിന്നീട് ഇവരാരും കോടതിയില്‍ വരില്ല അപ്രത്യക്ഷകരാകും.

മാതാപിതാക്കള്‍ കുട്ടികളുമായി നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുമ്പോള്‍, മുതിര്‍ന്നവരെ അതിര്‍ത്തിലംഘനത്തിന് കുറ്റവാളികളാക്കി കോടതിയില്‍ ഹാജരാക്കും കുട്ടികളെ ശിശു സംരക്ഷണ ഏജന്‍സിക്കു കൈമാറും. അപ്പോള്‍ കുടുംബം വിഭജിക്കപ്പെട്ടു ഇത് ഇപ്പോള്‍ മാത്രം നടന്ന കാര്യമല്ല വര്‍ഷങ്ങളായി നടക്കുന്നു.

ട്രംപ് വളരെ വിദഗ്ധമായ രീതിയില്‍ തന്റെ വിമര്‍ശകര്‍ക്ക് മറുപടിനല്‍കി ഇന്നലെ ഒരു നിയമശാസനം ഇറക്കി അതിര്‍ത്തിയില്‍ കുടുംബംഗളെ പിളര്‍ത്തുവാന്‍ പാടില്ല . എന്നാല്‍ ഈ നിയമശാസനം പ്രസിഡന്‍റ്റിന്‍റ്റെ നിയമപരിധിക്കപ്പുറമെന്നു നേരത്തെ ഒരു കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ മുന്‍കാലത്ത് കോണ്‍ഗ്രസ് പാസാക്കിയിട്ടുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിനെ പ്രസിഡണ്റ്റിനു പറ്റൂ അഥവാ കോണ്‍ഗ്രസ് നിയമം മാറ്റി എഴുതണം.

ഇന്നു നാം കാണുന്നതെല്ലാം മുന്‍ ഭരണങ്ങളിലും നടന്നിട്ടുണ്ട് അന്നൊന്നും ഇതുപോലുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യതഇല്ലായിരുന്നു. അതിര്‍ത്തി സംരക്ഷണമോ ശിശു സംരക്ഷണമോ നിയമലംഘനമോ, ശിശു പീഡനമോ ഒന്നും, ഒട്ടുമുക്കാല്‍ മാധ്യമങ്ങള്‍ക്കും ട്രംപ് വിരോധികള്‍ക്കും ഒരു വിഷയമേ അല്ല. എവിടെ എന്തു നടന്നാലും അതെല്ലാം ട്രംപിന്റെ തലയില്‍ കെട്ടിവയ്ക്കുക. ഇതൊരു ഒഴിയാബാധ മാത്രം മരുന്നില്ല.
Join WhatsApp News
Boby Varghese 2018-06-23 07:32:12
Russian collusion is disintegrating. Racism is not at all sticking. Stormy Daniels is complaining that no body cares about her recently. Her attorney made some good amount of money and she didn't make any. Now they are trying to show that Trump is so cruel showing pictures of children. Some of these pictures are 8 years old and the back ground noise are recorded in Hollywood.

In the meantime, trump is working 24/7 for the betterment of ordinary Americans. For the first time, the number of job opportunities exceed the number of unemployed. The average wealth of Americans increased more than three percentage in one year. Compare that to zero percentage for the 8 years of Obama. Personnel bankruptcies are at the lowest. The number of houses being foreclosed are coming down significantly. Home ownership is moving up fast. Americans are more optimistic about their future. People from all over the world like to come to America for better job opportunities or to start businesses.
The Democrats are working 24/7 to make the lives of Americans more difficult. They care about some illegals more than 330 million Americans. Nancy Pelosi already announced that they will increase the taxes if they win. Some Democrat leaders are hoping for a recession so that Trump may lose the next election. Why the Democrats hate America so much?
Anthappan 2018-06-23 19:47:48
Steven Miller is doing a good job to make you so ignorant Bobby.  The stuff your spooking out is undigested garbage Miller stuffed into yours and Kunthara's Throat. We have been reading the garbage you write and LOL . You should stop watching FOX and listening Rush Limbaugh.  How can you spit out this much garbage? Garbage in garbage out!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക