Image

മദ്യപന്റെ കുത്തേറ്റപോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

Published on 23 June, 2018
മദ്യപന്റെ കുത്തേറ്റപോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍


ചെന്നൈ: മദ്യപന്റെ കുത്തേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍. കൊരട്ടൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ ഹെഡ്‌ കോണ്‍സ്റ്റബിള്‍ സെന്തില്‍കുമാറിനാണ്‌ സ്‌റ്റേഷനുള്ളില്‍ വെച്ച്‌ കുത്തേറ്റത്‌. മണികണ്‌ഠന്‍ എന്ന യുവാവ്‌ പൊട്ടിയ ബിയര്‍ കുപ്പികൊണ്ട്‌ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മദ്യപിച്ച്‌ വഴിയില്‍ കിടന്ന്‌ പ്രശ്‌നം ഉണ്ടാക്കിയ മണികണ്‌ഠനെ കൊരട്ടൂര്‍ പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക്‌ വിളിപ്പിച്ച്‌ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. എന്നാല്‍ ഇയാള്‍ തിരികെയെത്തി പോലീസുകാരുമായി വഴക്കുണ്ടാക്കി. വാക്കേറ്റത്തിനിടെ കയ്യിലിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച്‌ സെന്തില്‍കുമാറിനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ്‌ ചെയ്‌ത്‌ റിമാന്‍ഡ്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക