Image

ഗോവധം ആരോപിച്ച്‌ മാംസക്കച്ചവടക്കാരനെ പൊലീസ്‌ അടിച്ചുകൊന്നു

Published on 23 June, 2018
ഗോവധം ആരോപിച്ച്‌ മാംസക്കച്ചവടക്കാരനെ പൊലീസ്‌ അടിച്ചുകൊന്നു

ബറേലി: മാംസക്കച്ചവടക്കാരനെ ഗോവധം ആരോപിച്ച്‌ പൊലീസ്‌ അടിച്ചുകൊന്നെന്നു പരാതി. ബറേലിയിലെ ബരാദാരിയില്‍ മാംസക്കച്ചവടം നടത്തുന്ന മുഹമ്മദ്‌ സലീം ഖുറേഷിയെയാണ്‌ രണ്ടു പൊലീസുകാര്‍ ചേര്‍ന്ന്‌ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ഭാര്യ ഫര്‍സാന പരാതി നല്‍കിയിരിക്കുന്നത്‌. ഗുരുതരമായി പരിക്കേറ്റ ഖുറേഷി ഇന്നലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ വച്ചാണ്‌ മരിച്ചത്‌.

ഗോവധത്തില്‍ പങ്കാളിയാണെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ കന്‍കര്‍തോലാ പൊലീസ്‌ സ്റ്റേഷനിലെ എസ്‌.എച്ച്‌.ഒ ആയ അലി മിയ സൈദിയാണ്‌ ജൂണ്‍ 14ന്‌ ശ്രീപാല്‍, ഹരീഷ്‌ ചന്ദ്ര എന്നീ കോണ്‍സ്റ്റബിള്‍മാരെ ഖുറേഷിയുടെ വീട്ടിലേക്കയക്കുന്നത്‌. ഖുറേഷിയെ കൂട്ടിക്കൊണ്ടു പോയ ശേഷം ചോദ്യം ചെയ്‌തെങ്കിലും, കുറ്റം സമ്മതിക്കാഞ്ഞതിനാല്‍ പൊതിരെ തല്ലുകയായിരുന്നെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

അവശനായ ഖുറേഷിയെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും, പിന്നീട്‌ നില മോശമായതിനെത്തുടര്‍ന്ന്‌ ദല്‍ഹിയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടര്‍ന്നും ആരോഗ്യനില വഷളായതോടെ എയിംസിലേക്ക്‌ മാറ്റിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക