Image

പ്രാര്‍ത്ഥനയും മനോഭാവവും(തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍ Published on 23 June, 2018
പ്രാര്‍ത്ഥനയും മനോഭാവവും(തോമസ് കളത്തൂര്‍)
കുറച്ചു നാള്‍ മുമ്പ് കാണാനിടയായ , സമൂഹ മാധ്യമങ്ങളില്‍ വന്ന ഒരു പോസ്റ്റ് ആണ് , ഈ ചിന്തക്ക് വിഷയിഭവിച്ചത്.  ഒരു ദരിദ്രനെ കാണുമ്പോള്‍:; എനിക്ക് സമ്പത്തു തന്നതിനും , ഒരു രോഗിയെ കാണുമ്പോള്‍:; എനിക്ക്  ആരോഗ്യം തന്നതിനും, ഒരു മൃത ശരീരം   കാണുമ്പോള്‍:; എന്റെ ജീവനെ പരിരക്ഷിക്കുന്നതിനും, ഈശ്വരനോട് 'നന്ദി പറയുന്ന ഈശ്വര പ്രാര്‍ത്ഥന,'  ആയിരുന്നു അത്.  എന്നാല്‍  മറ്റുള്ളവരുടെ  ദുഃഖ കാരണമായ  സംഗതികള്‍ കാണുമ്പോള്‍ ദുഃഖവും ആര്‍ദ്രതയും അനുകമ്പയും ഉണ്ടാകേണ്ടതിനു പകരം, സ്വാര്‍ത്ഥ മതികള്‍ ആയി ഈശ്വരനോട്  നന്ദി പറഞ്ഞാല്‍ കിട്ടുന്നത് അനുഗ്രഹമായിരിക്കുമോ?   ബൈബിളില്‍  കാണുന്ന 'പരീശന്റെ പ്രാര്ഥനയെക്കാള്‍'  അഹങ്കാരവും  ക്രൂരതയും ഇവിടെ കാണുന്നു.   മറ്റുള്ളവരുടെ ദുഃഖവും വേദനയും  കാണുമ്പോള്‍  അവരുടെ ദുഃഖത്തില്‍  പങ്കു ചേരാനാവാത്തവരുടെ ആത്മീയത എന്താണ്?  

'ഒരു പീഡ ഉറുമ്പിനും  വരുത്തരുതെന്നനുകമ്പയും , സദാ കരുണാകരാ! നല്കുകുള്ളില്‍ നിന്‍ തിരു മെയ് വിട്ടകലാത്ത ചിന്തയും'.   അനുകമ്പാദശകം  ഈ അനുകമ്പ ഇല്ലാത്തവര്‍ക്കു എങ്ങനെ കരുണാകരന്‍ അഥവാ ഈശ്വരനെ ഉള്ളില്‍ വഹിക്കാനാവുക.?    ചില  ആഗ്രഹങ്ങളും അത് നേടാന്‍  ചില വിശ്വാസങ്ങളും മാത്രമാണ് അവരുടെ ആത്മീകതയിലെ  സമ്പത്തു  ഭക്തിയിലെത്തിച്ചേര്‍ന്നിട്ടില്ല എന്ന് വേണം കരുതാന്‍. ഭക്തിയിലൂടെ ആണ്  ചിത്തശുദ്ധിയും  ആത്മജ്ഞാനവും ആത്മസാക്ഷാത്ക്കാരവും  പ്രാപിക്കേണ്ടത്.  ഈശ്വരന്‍ ലോക രക്ഷയാണ് കാംക്ഷിക്കുന്നത്.   ക്രിസ്തു വിന്റെ കുരിശു ലെമ്പം ആയും തിരശ്ചിഇനമായും നില്‍ക്കുന്നത് പോലെ, ആത്മവും(മനുക്ഷ്യനും), ബ്രെഹ്മവും (ഈശ്വരനും)   തമ്മിലുള്ള  ബന്ധം, മനുഷ്യനും മനുഷ്യനും (അപരനും) തമ്മിലുള്ള ബന്ധത്തിലേക്കും കൂടി  വ്യാപിക്കുന്നു..  മനുഷ്യന്‍ ലോകത്തിന്റെ ഒരു ഭാഗം മാത്രം.  '  അപരനെ'  തന്നില്‍ തന്നെ കാണാന്‍ കഴിയാത്തവന്‍ കൃപണന്‍ അഥവാ അധോമുഖന്‍,  എന്നാല്‍  കാണാന്‍ കഴിയുന്നവന്‍  കൃപാലുവും.  ആത്മാവും  അപരനും ഈശ്വരനും ഒന്നാകുന്നു എന്ന്അദ്വൈതം  പറയുന്നു. സ്വന്ത  സാദൃശ്യത്തില്‍  സ്വന്തം ജീവവായു  നല്‍കി എല്ലാവരെയും  സൃഷ്ടിച്ചെങ്കില്‍  മറ്റൊന്നാവാന് ഇടയില്ലല്ലോ. ഒരേ ശരീരത്തിലെ അനേക ജീവ കോശങ്ങള്‍ക്ക്  ഞങ്ങള്‍ ശരീരമല്ല എന്ന്  അവകാശപ്പെടാനാവില്ല. എല്ലാം ഒരേ ശരീരത്തിന്റെ  അംശങ്ങള്‍ മാത്രം.   ഭക്തിയിലൂടെ ചിത്ത ശുദ്ധി പ്രാപിക്കുന്നതിനോടൊപ്പം  തന്നെ ത്തന്നെ  അന്വേഷിക്കുക (ആത്മവിചാരം). ആത്മീയമായി തന്‍ എവിടെ നില്‍ക്കുന്നു എന്നറിയണം. മറ്റുള്ളവരുടെ ദുഃഖം കാണുമ്പോള്‍ ദുഃഖവും അനുകമ്പയും  ഉണ്ടാകുന്നില്ലെങ്കില്‍, മറ്റുള്ളവരുടെ സന്തോഷത്തില്‍ മനസ്സ് തുറന്നു സന്തോഷിക്കാന്‍ ആവാതെ  അസൂയയും വൈരാഗ്യവും  ആണ് ഉണ്ടാകുന്നതെങ്കില്‍,  തന്റെ  ഭക്തിയും വിശ്വാസവും വെറും ഉപരിപ്ലവ ചേഷ്ടകളാണ്  എന്ന്  തന്നെത്താന്‍ മനസിലാക്കണം. അതിനെ ഒരു രോഗമായി കാണണം.   ഏകാഗ്രമായ  ധ്യാന ത്തിലൂടെയും  മനനത്തിലൂടെയും,  പരിശീലനം  കൊണ്ട്,  മനസിനെയും ചിന്തയെയും  മാറ്റി  എടുക്കാനാവും.         
   

പ്രാര്‍ത്ഥനയും മനോഭാവവും(തോമസ് കളത്തൂര്‍)
Join WhatsApp News
Ninan Mathulla 2018-06-23 06:03:46
Good thoughts. Another version of Jesus's words.
Christian Brother 2018-06-23 16:59:26
ദൈവ ദാസന്മാരുടെ പ്രാർത്ഥന ദൈവം കേട്ടു. കരുണാമയനായ ട്രംപിനെ ദൈവം അമേരിക്കയുടെ പ്രസിഡണ്ടാക്കി . അവന്റെ രാജ്യം വരേണമേ . റിട്ടയർമെന്റ് ഏയ്ജ് തൊണ്ണൂറാക്കി . മരിക്കുന്നവരെ ജോലി അല്ലെങ്കിൽ ജോലി ചെയ്തു മരിക്കാം നിങ്ങടെ ചോയ്സ് . ഹല്ലെലുയ്യ 

Mathew Joys 2018-06-25 13:02:05
നേരത്തെ ഇതുപോലെ നല്ല കാര്യങ്ങൾ എഴുതുവാൻ തുടങ്ങിയിരുന്നെങ്കിൽ , സിനഡിൽ പറഞ്ഞു ഒരു തിരുമേനി ആക്കാമായിരുന്നു . ഇനി ഇപ്പോൾ എഴുതിക്കൊണ്ടേയിരിക്കുക , ഞാൻ വായിച്ചു നന്നാകാൻ ശ്രമിക്കാം 
രാധാകൃഷ്ണൻ 2018-06-26 23:46:43
ആത്മ  തത്വത്തിൻറെ  അഗാധ തലങ്ങളിലേക്ക്‌ അനായാസേന ആഴ്ന്നിറങ്ങുന്ന
മനോഹരമായ ഒരു കൊച്ചു ലേഖനം. ഈ ലോകത്തു രണ്ടേ രണ്ടു വസ്തുക്കളേ ഉള്ളൂ .
ഒന്ന് പരമാത്മാവും  മറ്റൊന്ന് കർമ്മവും . കർമ്മ ഫലം അനുഭവിച്ചേ തീരു .
കർമ്മത്തിനു പരമാത്മാവു സാക്ഷി മാത്രം. സല്ക്കർമ്മം  ചെയ്യുക , സല്ഫലങ്ങൾ
അനുഭവിക്കുക . അതെ ഉള്ളൂ  ഒരു പോംവഴി. ആത്മ തത്വത്തെ അറിയാനുള്ള എളുപ്പ
വഴി സത്സംഗം മാത്രമാണു് . വരും തലമുറയും അതുണർന്നറിയണം.

വിദ്യാധരൻ 2018-06-27 10:49:31
അവിദ്യായാമന്തരേ വർത്തമാനാഃ 
സ്വയം ധീരാഃ പണ്ഡിതം മന്യമാനാഃ 
ദംദമ്യമാണാ പരിയന്തി മൂഢാ 
അന്ധേനൈവ നീയമാനായഥാന്ധാ"

അജ്ഞാനത്തിൽപ്പെട്ടുഴുലുന്നവൻ ധീരന്മാരും പണ്ഡിതന്മാരുമാണെന്ന് വെറുതെ അഭിമാനിക്കുന്നു. പല വക്രഗതികളും അംഗീകരിച്ച് അത്തരം മൂഢന്മാർ ചുറ്റിത്തിരിഞ്ഞ് ക്ലേശിക്കുന്നു കുരുടന്മാരാൽ നയിക്കപ്പെടുന്ന കുരുടന്മാർക്ക് തുല്യമാണിവരുടെ സ്ഥിതി. നീയാര് നീയാര് എന്ന ചോദ്യം ഇവർ ചോദിച്ചു കൊണ്ടിരിക്കും . അതുകൊണ്ട് മാത്യു ജോയ്‌സ് എന്ന വ്യക്തിയെ അവഗണിച്ച് അയാളെപ്പോലെയുള്ള മൂഢന്മാരെ പ്രോകോപ്പിക്കാൻ ചോദ്യങ്ങൾ ഇത്തരം കൊച്ചു ലേഖനങ്ങളിലൂടെ ചോദിച്ചു കൊണ്ടേ ഇരിക്കുക 
നാരദർ 2018-06-27 14:16:26
വടി കൊടുത്തടിമേടിക്കുകയാണ് ഓരോ അവന്മാര് .  വാലിൽ എന്തെങ്കിലും കെട്ടി ഇറങ്ങി തിരിക്കും അവസാനം വാലിന് തീ പിടിക്കും .  ജോയിസിന്റെ വാക്കുകളിൽ അഹങ്കാരത്തിന്റെയും ആജ്ഞതയുടെയും അഴിഞ്ഞാട്ടം . വിദ്യാധരൻ മാസ്റ്ററുടെ ഒരടി സഹായിച്ചായാൽ ആയി .  വിദ്യാധരൻ മാസ്റ്ററെ ആ വടിയുമായി ഇടയ്ക്കിടെ ഈ മലയാളിയുടെ പ്രതികരണ കോളത്തിൽ വന്നു പോണേ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക