Image

'അള്ള്‌ രാമേന്ദ്രനി'ല്‍ അപര്‍ണ്ണയും ചാന്ദ്‌നിയും കുഞ്ചാക്കോ ബോബന്‌ നായികമാര്‍

Published on 23 June, 2018
'അള്ള്‌ രാമേന്ദ്രനി'ല്‍  അപര്‍ണ്ണയും ചാന്ദ്‌നിയും കുഞ്ചാക്കോ ബോബന്‌ നായികമാര്‍


നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന 'അള്ള്‌ രാമേന്ദ്ര' നില്‍ കുഞ്ചാക്കോ ബോബന്റെ നായികമാരായി അപര്‍ണ്ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധരനും വേഷമിടും . മുഹ്‌സിന്‍ പരാരിയുടെ കെ എല്‍ പത്ത്‌ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ചാന്ദ്‌നി ശ്രദ്ധേയയാകുന്നത്‌ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയിലെ പല്ലവി എന്ന കഥാപാത്രത്തിലൂടെയാണ്‌.

അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല സിനിമകള്‍ സമ്മാനിച്ച ആഷിക്ക്‌ ഉസ്‌മാന്‍ പ്രൊഡക്ഷന്‍സാണ്‌ അള്ള്‌ രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്‌. ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനാവുമ്പോള്‍ കൃഷ്‌ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ജിംഷി ഖാലിദ്‌ ക്യാമറ കൈകകാര്യം ചെയുന്ന സിനിമയ്‌ക്ക്‌ സംഗീതം പകരുന്നത്‌ ഷാന്‍ റഹ്മാനാണ്‌. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ്‌ സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക