Image

മുഖ്യമന്ത്രിക്ക് സന്ദര്‍ശാനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ അല്‍പ്പത്തരത്തിന്റെ തെളിവാണെന്ന് സുധീരന്‍

Published on 23 June, 2018
മുഖ്യമന്ത്രിക്ക് സന്ദര്‍ശാനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ അല്‍പ്പത്തരത്തിന്റെ തെളിവാണെന്ന് സുധീരന്‍
മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മുഖ്യമന്ത്രിക്ക് സന്ദര്‍ശാനുമതി നിഷേധിച്ചത് പ്രധാനമന്ത്രിയുടെ അല്‍പ്പത്തരത്തിന്റെ തെളിവാണെന്ന് സുധീരന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് മോഡി തെളിയിച്ചുവെന്നും സുധീരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഇതിലൂടെ മോഡി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോഡിയുടെ അല്പത്തരമാണ് ഇതെല്ലാം കാണിക്കുന്നത്
റേഷന്‍ പ്രശ്നത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ നേരത്തെ മുഖ്യമന്ത്രി പിണറായിയും രംഗത്ത് വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. റേഷന്‍ പ്രശ്നത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക