Image

ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അമേരിക്കയില്‍ എത്തുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 23 June, 2018
ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അമേരിക്കയില്‍ എത്തുന്നു
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ ദേശീയ കണ്‍വന്‍ഷനില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. അദ്ദേഹം ആദ്യമായി അമേരിക്കയില്‍ എത്തുന്നത് ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു.ഇ .കെ നയനാര്‍ക്ക് ശേഷം ഫൊക്കാനയുടെ വേദിയില്‍ എത്തുന്ന കമ്മ്യുണിസ്‌റ് നേതാവ് കൂടിയാകും പിണറായി വിജയന്‍ .

പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ സ്ഥിരം രാഷ്ട്രീയ മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കുന്നത് ചരിത്രമാകും. ഫൊക്കാനയുടെ ക്ഷണം സ്വികരിച്ചു അമേരിക്കയില്‍ എത്തുന്നു അദ്ദേഹം വളരെ ചുരുക്കം പരിപാടികളിലെ പങ്കെടുക്കുന്നുള്ളു. ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് ഡോ;എം അനിരുദ്ധന്‍ മുഖ്യമന്ത്രി ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് വളരെ നേരത്തെ തന്നെ മുഖ്യ
മന്ത്രിയോടെ ആഭ്യര്‍ത്ഥിച്ചിരുന്നു.

ഫൊക്കാനാ കേരള കണ്‍വന്‍ഷനു മുന്നോടിയായി ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു .കൂടാതെ ഫൊക്കാന അന്ന് അദ്ദേഹത്തിന് നല്‍കിയ നിവേദനത്തില്‍ , ഫൊക്കാന ടൂറിസം പ്രോജക്ട് , കേരള പ്രവാസി ട്രിബ്യുണല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഫൊക്കാനയുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു .മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു പക്ഷെ ഈ രണ്ടു പ്രൊജെക്ടുകള്‍ക്കും തുടക്കമാകുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറര്‍ ഷാജി വര്‍ഗീസ് ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ ,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ , ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് , നാഷണല്‍ കോര്‍ഡിനേറ്റര്‍ സുധ കര്‍ത്ത , വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് , ജോയിന്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗീസ് ,അസോ.ജോയിന്റ് സെക്രട്ടറി എബ്രഹാം വര്‍ഗീസ്, ജോയിന്റ് എബ്രഹാം കളത്തില്‍ , അസോ. ജോയിന്റ് ട്രഷറര്‍ സണ്ണി മറ്റമന , ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടെറന്‍സോണ്‍ തോമസ് , എന്നിവര്‍ അറിയിച്ചു.
Join WhatsApp News
PT KURIAN 2018-06-23 12:26:22
SINCE FOKHANA IS PRIMARILY AN ASSOCIATION OF N.AMERICAN MALAYALEES, i appreciate
and congratulate FOKHANA LEADERS FOR INVITING THE KERALA CHIEFMIINISTER FOR
 THE OCCASION. . I HOPE, PINARAY VIJAYAN  WILL PROVE HIMSELF AS A SUCCESSFUL 
REFORMER (Not like the previous corrupted politicians). 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക