Image

മുപ്പത് വര്‍ഷം മുന്‍പ് നടന്ന പീഡന കൊലപാതകം; തെളിയിക്കപ്പെട്ടത് 2018ല്‍; തുമ്പായത് പ്രതി കൈ തുടച്ച് എറിഞ്ഞ പേപ്പര്‍ നാപ്കിന്‍

Published on 23 June, 2018
മുപ്പത് വര്‍ഷം മുന്‍പ് നടന്ന പീഡന കൊലപാതകം; തെളിയിക്കപ്പെട്ടത് 2018ല്‍; തുമ്പായത് പ്രതി കൈ തുടച്ച് എറിഞ്ഞ പേപ്പര്‍ നാപ്കിന്‍

വാഷിംഗ്ടണ്‍: 32 വര്‍ഷം മുമ്പ് നടന്ന കൊലപാതകം തെളിയിക്കാന്‍ പോലീസിന് തുമ്പായത് ഒരു പേപ്പര്‍ നാപ്കിന്‍. 1986ല്‍ വാഷിംഗ്ടണില്‍ പന്ത്രണ്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗാരി ഹാര്‍ട്ട്മാന്‍ ആണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പോലീസ് പിടിയിലായത്. മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടിയെയാണ് 1986 മാര്‍ച്ചില്‍ സഹോദരിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പാര്‍ക്കിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സമാനരീതിയില്‍ മറ്റൊരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. ഇത് രണ്ടും ഒരാള്‍ തന്നെ ചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍,മിഷേലാ വെല്‍ഷിന്റെ കാര്യത്തില്‍ തെളിവുകള്‍ അനുകൂലമാകാഞ്ഞതോടെ പോലീസ് അന്വേഷണം വഴിമുട്ടി.

പല രീതിയിലും അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാഞ്ഞ കേസ് 2016ലാണ് ഡിഎന്‍എ പരിശോധനയെന്ന സാധ്യതയിലേക്കെത്തുന്നത്. 1986ല്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്ന് പാര്‍ക്കിലും സമീപത്തുമുണ്ടായിരുന്ന പലരെയും പെണ്‍കുട്ടിയുടെ ബന്ധുക്കളെയുമെല്ലാം പോലീസ് നിരീക്ഷണപ്പട്ടികയിലുള്‍പ്പെടുത്തിയിടുന്നു. അതില്‍ നിന്ന് പലതരം സാങ്കേതിപരിശോധനകള്‍ക്ക് ശേഷം രണ്ട് പേരിലേക്ക് സംശയം ഒതുങ്ങി..

ആ രണ്ട് പേരിലൊരാളായിരുന്നു ഗാരി ഹാര്‍ട്ട്മാന്‍. ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് ഡിറ്റക്ടീവ്, ഗാരി അസാധാരണമാം പേപ്പര്‍ നാപ്കിനുകള്‍ ഉപയോഗിക്കുന്നത് ഒരു റെസ്‌റ്റോറന്റില്‍ നിന്ന് കാണാനിടയായി. ഉപയോഗിച്ച ഹാന്‍ഡ് പേപ്പര്‍ നാപ്കിനുകള്‍ ഇയാള്‍ കയ്യിലുള്ള ഒരു ബാഗില്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ആ ബാഗോടെ അത് മാലിന്യക്കുപ്പയില്‍ നിക്‌ഷേപിച്ചു. പോലീസ് ആ ബാഗ് പരിശോധനയ്‌ക്കെടുക്കുകയും നാപ്കിനുകളില്‍ നിന്ന് ലഭിച്ച ഡിഎന്‍എ മിഷേലിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് കിട്ടിയതുമായി യോജിക്കുന്നതായിരുന്നു. അങ്ങനെയാണ് ഗാരി അറസ്റ്റിലായതും കുറ്റകൃത്യം തെളിയിക്കപ്പെട്ടതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക