Image

വിശ്വാസികളില്‍ അനാവശ്യ ചര്‍ച്ചവേണ്ട: അനുനയനീക്കവുമായി മാര്‍ ജേക്കബ് മനത്തോടത്ത്

Published on 23 June, 2018
വിശ്വാസികളില്‍ അനാവശ്യ ചര്‍ച്ചവേണ്ട: അനുനയനീക്കവുമായി മാര്‍ ജേക്കബ് മനത്തോടത്ത്

കൊച്ചി: അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ സഭാവിശ്വാസികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേറ്റ മാര്‍ ജേക്കബ്ബ് മനത്തോടത്തിന്റെ ആഹ്വാനം. അതിരൂപതാ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കാനായി അപ്പസ്‌തോലിക് അഡ്മ്‌നിസ്‌ട്രേറ്ററായി മനത്തോടത്തിനെ നിയമിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഫാദര്‍ വര്‍ഗീസ് പൊട്ടക്കലിനായിരിക്കും ചുമതല. അപ്പസ്‌തോലിക് അഡ്മ്‌നിസ്‌ട്രേറ്ററുടെ സര്‍ക്കുലര്‍ ഞായറാഴ്ച്ച പള്ളികളില്‍ വായിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക