Image

രണ്ടാം ജയത്തോടെ മെക്‌സിക്കോ; ദക്ഷിണ കൊറിയയെ 2-1ന് പരാജയപ്പെടുത്തി

Published on 23 June, 2018
രണ്ടാം ജയത്തോടെ മെക്‌സിക്കോ; ദക്ഷിണ കൊറിയയെ 2-1ന് പരാജയപ്പെടുത്തി

റോസ്‌തോവ് അറീന: ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലെ രണ്ടാം പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളിന് ദക്ഷിണ കൊറിയയെ മറികടന്ന മെക്‌സിക്കോയ്ക്ക് പ്രീക്വാര്‍ട്ടറിലേയ്ക്കുള്ള വഴി എളുപ്പമായിരിക്കുകയാണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റായി അവര്‍ക്ക്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയ ദക്ഷിണ കൊറിയ ലോകകപ്പില്‍ നിന്ന് പുറത്തായി.

26ാം മിനിറ്റില്‍ കാര്‍ലോസ് വെലയുടെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ മെക്‌സിക്കോ 66ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഹാവിയര്‍ ഹെര്‍ണാണ്ടസായിരുന്‌നു ഗോള്‍ സ്‌കോറര്‍. ലൊസാനൊ നല്‍കിയ പാസ്സില്‍ രണ്ട് കൊറിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നാണ് ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. ദേശീയ ജെഴ്‌സിയില്‍ ഹെര്‍ണാണ്ടസിന്‌റെ 50ാം ഗോളാണ് ഇത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക