Image

ഇര്‍ഫാന് സ്വാന്തനവുമായി ഷാരൂഖ് ഖാന്‍

Published on 23 June, 2018
ഇര്‍ഫാന് സ്വാന്തനവുമായി ഷാരൂഖ് ഖാന്‍
സിനിമക്കാര്‍ക്കിടയില്‍ വ്യക്തിബന്ധങ്ങള്‍ വളരെ കുറവാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഇവിടെ ഏറെ വ്യത്യസ്തനാകുകയാണ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ഖാനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും സ്വാന്തനമായി മാറിയിരിക്കുകയാണ് ഷാരൂഖ്. ലണ്ടനില്‍ വിദഗ്ധ ചികിത്സക്ക് പോകുന്ന ഇര്‍ഫാന്‍ ഖാനും കുടുംബത്തിനുമായി ലണ്ടനിലെ തന്‍റെ വീട് നല്‍കിയിരിക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ചികിത്സയില്‍ ഹോസ്പിറ്റലിലായിരിക്കുമ്പോള്‍ കുടുംബത്തിന് സുരക്ഷിതമായി താമസിക്കാനാണ് ഷാരൂഖിന്‍റെ  കരുതല്‍. 
ദീര്‍ഘകാലമായി ഷാരൂഖും ഇര്‍ഫാന്‍ ഖാനും അടുത്ത സുഹൃത്തുക്കളാണ്. തന്‍റെ സുഹൃത്ത് വേഗം രോഗവിമുക്തനായി എത്താന്‍ പ്രാര്‍ഥനകളുമായി ഇര്‍ഫാന്‍ ലണ്ടനിലേക്ക് പോകും മുമ്പ് ഷാരൂഖ്  ഇര്‍ഫാന്‍റെ വീട്ടിലുമെത്തിയിരുന്നു. 
ന്യുറോ എന്‍ഡോക്രന്‍ എന്ന അപൂര്‍വമായ അര്‍ബുദത്തിന് ചികിത്സയിലാണ് ഇപ്പോള്‍ ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ വേഗം രോഗമുക്തി നേടി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ പ്രാര്‍ഥിക്കുകയാണ് ചലച്ചിത്ര ലോകം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക